ശരീര ആരോഗ്യത്തിന് ഏറെ ഗുണകരമായ ഒന്നാണ് കപ്പലണ്ടി. പ്രോട്ടീൻ ധാരാളമായി അടങ്ങിയിട്ടുള്ള ഒന്നുകൂടിയാണ് ഇത്. ഈ കപ്പലണ്ടി ഉപയോഗിച്ചു ചെയ്യാൻ കഴിയുന്ന നല്ല ഹെൽത്തി ആയ പലഹാരത്തിന്റെ റെസിപ്പി ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ബ്രേക്ക് ഫാസ്റ്റ് ആയും ഈവനിങ് സ്നാക്സ് ആയും തയ്യാറാക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. ഇത് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. അതിനായി ആദ്യം ഒരു കപ്പ് കപ്പലണ്ടി എടുക്കുക. പച്ചകപ്പലണ്ടിയാണ് എടുക്കുന്നത്.
പിന്നീട് ഒരു അരമണിക്കൂർ കുതിർത്തിയെടുക്കുക. പിന്നീട് ഇത് നന്നായി കഴുകിയശേഷം ആറ് മിനിറ്റ് സമയം ആവി കയറ്റി എടുക്കുക. ഇങ്ങനെ ചെയ്യുന്ന സമയത്ത് കപ്പലണ്ടിയുടെ പച്ചകുത്ത് മാറിപ്പോകുന്നതാണ്. പിന്നീട് ഇത് ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ടുകൊടുക്കുക. പിന്നീട് ഇതിലേക്ക് ചേർത്ത് കൊടുക്കേണ്ടത് മൂന്ന് ടേബിൾ സ്പൂൺ തൈര് ആണ്. ഇത് അവസനുസരണം കൂട്ടിയും കുറച്ചും എടുക്കാവുന്നതാണ്. ആവശ്യത്തിന് ഉപ്പ് കുറച്ചു വെള്ളവും ചേർത്ത് ഇതൊന്നു അരച്ചെടുക്കുക. പിന്നീട് കുറച്ചു കൂടി വെള്ളം ചേർത്ത് ഇത് അടിച്ചെടുക്കാവുന്നതാണ്.
കപ്പലണ്ടി വല്ലാതെ അരയാതെ കിടന്നാലും കുഴപ്പമില്ല. ഇങ്ങനെ അരച്ചെടുത്ത ബാറ്റർ മറ്റൊരു പാത്രത്തിലേക്ക് മാറ്റിയെടുക്കുക. പിന്നീട് ആവശ്യമുള്ളത് മുക്കാൽ കപ്പ് റവ ആണ്. ഇത് വറുത്തത് വെറുക്കാത്തത് ഏതായാലും കുഴപ്പമില്ല ഇതുകൂടി ചേർന്ന് നന്നായി മിക്സ് ചെയ്തെടുക്കുക. ഇത് നന്നായി ടൈറ്റായി വരും. പിന്നീട് ഇതിലേക്ക് വെള്ളം ചേർത്ത് കൊടുക്കുക. 15 മിനിറ്റ് മൂടി വയ്ക്കുക. റവ കുതിർന്നു വരുന്ന സമയം ഒരു പാൻ എടുത്ത ശേഷം അതിലേക്ക് നെയ് ഒഴിച്ചു കൊടുക്കുക.
കടുക് പൊട്ടി വരുന്ന സമയത്ത് വറ്റൽമുളക് ഇതിലേക്ക് ചേർത്ത് കൊടുക്കുക. രണ്ടും കൂടി നന്നായി ഇളക്കി കൊടുക്കുക. പിന്നീട് ഇതിലേക്ക് കറിവേപ്പില പച്ചമുളക് ചേർത്ത് കൊടുക്കുക. പിന്നീട് ഇതിലേക്ക് സവാള ചേർത്ത് കൊടുക്കുക. അതുപോലെതന്നെ ചെറിയ ഉള്ളി അരിഞ്ഞത് ചേർത്ത് കൊടുക്കുക. ഇത് നന്നായി ഇളക്കി മൂപ്പിച്ച് എടുക്കുക. ഇത് മാവിലേക്ക് ചേർത്തു കൊടുക്കുക. ഇതുകൂടി ചേർത്ത് നന്നായി ഇളക്കി മിക്സ് ചെയ്യാം. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.