വീടുകളിൽ വളരെ എളുപ്പത്തിൽ ചെയ്യാവുന്ന എല്ലാവർക്കും സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. എളുപ്പത്തിൽ തന്നെ വീട്ടിൽ ചെയ്യാവുന്ന ഒന്നാണ് ഇത്. അതായത് നമ്മുടെ വീട്ടിൽ മീൻ വറുത്തു കഴിഞ്ഞാൽ ചിക്കൻ വറുത്തു കഴിഞ്ഞാൽ പപ്പടം വറുത്തു കഴിഞ്ഞാൽ എന്തെങ്കിലും പലഹാരം ഉണ്ടാക്കി കഴിഞ്ഞാൽ എണ്ണ ബാക്കി ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇങ്ങനെയുള്ള ഓയിൽ വേറെ ഒന്നും ചെയ്യാൻ പലരും ഇഷ്ടപ്പെടില്ല.
ഇങ്ങനെയുള്ള ഓയില്‍ എങ്ങനെ ഉപകാരപ്രദമായ രീതിയിൽ ഉപയോഗിക്കാം തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വീണ്ടും ഭക്ഷണം കഴിക്കുന്ന സമയത്ത് ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ പാടില്ല. ഇത് വളരെ അപകടകരമായ അവസ്ഥയാണ്. കൊളസ്ട്രോൾ മൂലമുള്ള പല അസുഖങ്ങളും വരാനുള്ള സാധ്യത കൂടുതലാണ്. ഒരു പ്രാവശ്യം ബോയിൽ ചെയ്ത ഓയിൽ വീണ്ടും എടുത്തു ഉപയോഗിക്കരുത്. ഇതിന് സാധാരണ വെള്ളമാണ് എടുക്കേണ്ടത്.
ഇതിലേക്ക് മീൻ വറുത്ത ഓയില്‍ കുറച്ച് ഒഴിച്ചുകൊടുക്കുക. പിന്നീട് ചെയ്യേണ്ടത് ഒരു പ്ലാസ്റ്റിക് പേപ്പർ എടുക്കുക. ഇത് നാലായി മടക്കുക. പിന്നീട് ഈ പ്ലാസ്റ്റിക് പേപ്പറിൽ ത്തിരി കേറാവുന്ന പാകത്തിൽ തുള ഇട്ടു കൊടുക്കുക. ഈ എണ്ണ ഉപയോഗിച്ച് ചെയ്യാവുന്ന വാട്ടർ കാന്റീൽസ് ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത്തരത്തിൽ ഹോള്‍ ഉണ്ടാക്കി അതിൽ തിരി ഇട്ടു വയ്ക്കുക. പിന്നീട് ഇത് വെള്ളത്തിലേക്ക് ഇറക്കി വയ്ക്കുക. പിന്നീട് തിരയിൽ കുറച്ച് എണ്ണ ആക്കി വെക്കുക. പിന്നീട് ഇത് കത്തിക്കാവുന്നതാണ്.
വളരെ എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കാവുന്ന വാട്ടർ ക്യാൻഡിൽ ആണ് ഇത്. നിങ്ങൾക്ക് ആവശ്യമെങ്കിൽ വെള്ളത്തിൽ കുറച്ച് വാട്ടർ കളർ ചേർക്കാവുന്നതാണ്. ഇത് കുറച്ചുകൂടി മനോഹാരിത കൂട്ടും. ഇനി വെറുതെ കളയുന്ന ഓയില്‍ ഈ രീതിയിൽ തയ്യാറാക്കാവുന്നതാണ്. നല്ല അടിപൊളിയായി ഉപയോഗിക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. യാതൊരു ചെലവുമില്ലാത്ത തയ്യാറാക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. എല്ലാവരും ഇത് പരീക്ഷിച്ചു നോക്കില്ലേ. നിങ്ങളുടെ അഭിപ്രായം കമന്റ് ചെയൂ. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.