നമ്മുടെ വീട്ടിൽ പരിസരങ്ങളിൽ അല്ലെങ്കിൽ പറമ്പുകളിൽ കാണുന്ന ഒരു സസ്യത്തെ പറ്റിയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമ്മുടെ ശരീരത്തിലെ പല അസുഖങ്ങൾക്കും പരിഹാരമായി നമ്മുടെ പരിസരപ്രദേശങ്ങളിൽ തന്നെ ലഭിക്കുന്ന സസ്യങ്ങൾ ഉപയോഗിക്കാവുന്നതാണ്. അത്തരത്തിലുള്ള ചില സസ്യങ്ങളുടെ ഗുണങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വലിയ പാരിസ്ഥിതിക മൂല്യമുള്ള ഒരു വൃക്ഷമാണ് ലക്ഷ്മി തരു.
പാഴ്നിലങ്ങളെ ഫലപുഷ്ടി ഉള്ളതാക്കാൻ ഈ വൃക്ഷത്തിന് കഴിയുന്നുണ്ട്. മണ്ണ് സംരക്ഷണവും ജല സംരക്ഷണവും ഒരുപോലെ നിർവഹിക്കുന്ന ലക്ഷ്മി തരൂ കാൻസർ രോഗികൾക്ക് ആശ്വാസ പകരുന്നു എന്ന വാർത്തകളെ തുടർന്നാണ് ലക്ഷ്മി തരു എന്ന നിത്യ ഹരിത വൃക്ഷത്തിന് കേരളത്തിൽ വരെ ആരാധകർ കൂടിയത്. 1960 കളിൽ ഇന്ത്യൻ കാർഷിക കൗൺസിൽ കീഴിലുള്ള നാഷണൽ ബ്യൂറോ ഓഫ് പ്ലാന്റ് ജനറ്റിക് റിസോഴ്സസ് മഹാരാഷ്ട്ര അമരാവതി കേന്ദ്രമാണ് ഈ വൃക്ഷത്തെ ഇന്ത്യയിലേക്ക് കൊണ്ടുവന്നത്.
ബാംഗ്ലൂർ കാർഷിക സർവകലാശാലയിൽ നടത്തിയ ദീർഘകാലത്തെ ഗവേഷണമാണ് ഈ വൃക്ഷത്തെ ദേശീയ ശ്രദ്ധയിലേക്ക് കൊണ്ടുവന്നത്. എണ്ണ വൃക്ഷം സ്വർഗീയ വൃക്ഷം അഥവാ പാരഡൈസ് ട്രീ എന്നിങ്ങനെ പല പേരുകളിലും ആണ് ഇത് അറിയപ്പെടുന്നത്. മഹാരാഷ്ട്ര ഗുജറാത്ത് തമിഴ്നാട് കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ ലക്ഷ്മി തരു വ്യാപകമായി കണ്ടു വരുന്നുണ്ട്. ഇതിന്റെ ഗുണങ്ങളും ഉപയോഗങ്ങളും ആണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്.
ക്യാൻസർ രോഗത്തെ ഭേദമാക്കാനും പ്രതിരോധിക്കാനും ഉള്ള വൃക്ഷത്തിന്റെ കഴിവിനെ കുറിച്ച് കുറച്ചുകാലങ്ങളായി വാർത്ത മാധ്യമങ്ങളിൽ നിരവധി ലേഖനങ്ങൾ വന്നിട്ടുണ്ട്. ഇത് മധ്യ അമേരിക്കയിലെ നിബിഡ വനങ്ങളിലും മറ്റ് കൃഷിക്ക് അനുയോജ്യമല്ലാത്ത തരിശുഭൂമിയിൽ പോലും ഏത് കൊടും ചൂടിലും കൃത്യമായ പരിചരണമോ ജലസേചനവും ഇല്ലാതെവരെ തഴച്ചു വളരുന്നതാണ് ഈ മരം. ഇത് ഈ നൂറ്റാണ്ടിലെ അത്ഭുതവൃക്ഷം മെന്നാണ് അറിയപ്പെടുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു.