വെണ്ടയ്ക്ക എല്ലാവർക്കും ഇഷ്ടപ്പെടണമെന്നില്ല. എന്നാൽ നിരവധി ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒന്നാണ് വെണ്ടയ്ക്ക. വെണ്ടയ്ക്ക ഉപയോഗിച്ച് സാധാരണ മെഴുക്കുപുരട്ടി ഉണ്ടാക്കാറുണ്ട് തോരൻ തയ്യാറാക്കാറുണ്ട്. എന്നാൽ അതിൽ നിന്ന് വ്യത്യസ്തമായ ഒന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വെണ്ടയ്ക്ക പുരിയലാണ് ഇത്. ചൂട് ചോറോട് കൂടി കഴിക്കാൻ കഴിയുന്ന ഒന്നാണ് ഇത്. എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ പറയുന്നത്. 180 ഗ്രാം വെണ്ടയ്ക്ക എടുത്തിട്ടുണ്ട്. ഇതിലേക്ക് മീഡിയം വലുപ്പത്തിൽ സവാള എടുക്കുക.
പിന്നീട് കുറച്ച് ഒരു ടീസ്പൂൺ മല്ലി എടുക്കുക. ഒരു ചെറിയ പീസ് ഇഞ്ചി ചെറുതായി കഷ്ണങ്ങളാക്കി എടുക്കുക. നാലു വറ്റൽ മുളക് എടുക്കുക. മൂന്ന് ടേബിൾസ്പൂൺ തേങ്ങ ചിരകിയത് ഉപയോഗിച്ച് തയ്യാറാക്കാവുന്നതാണ് ഇത്. ആദ്യം ഇതിലേക്ക് അരപ്പ് തയ്യാറാക്കി എടുക്കേണ്ടതാണ്. ഇതിലേക്ക് മിക്സിയുടെ ചെറിയ ജാർ എടുക്കുക. ഇതിലേക്ക് വറ്റൽ മുളക് മൂന്നെണ്ണം മല്ലി എന്നിവ ചേർത്ത് ചെറുതായി ചതച്ചെടുക്കുക.
പിന്നീട് ഇതിലേക്ക് തേങ്ങ കൂടി ചേർത്ത് കറക്കി എടുക്കുക. ഇത് മാറ്റി വയ്ക്കുക. ചൂടായ ശേഷം കുറച്ചു വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക. അതിലേക്ക് കട്ട് ചെയ്തു വച്ചിരിക്കുന്ന വെണ്ടയ്ക്ക ചേർത്തു കൊടുക്കുക. ഇത് വഴറ്റിയെടുക്കുക. രണ്ടുമൂന്ന് തണ്ട് കറിവേപ്പില ചേർത്ത് കൊടുക്കുക. അതിനുശേഷം ബാക്കിയുള്ളവ ഇതിലേക്ക് ചേർത്ത് കൊടുക്കുക. പിന്നീട് ഇത് മാറ്റി വയ്ക്കുക. ഈ പാനിലേക്ക് തന്നെ കുറച്ചു കൂടി വെളിച്ചെണ്ണ ഒഴിച്ചു കൊടുത്തശേഷം ഇതിലേക്ക് കട്ട് ചെയ്ത് വച്ചിരിക്കുന്ന ഇഞ്ചി ചേർത്തു കൊടുക്കുക.
ഇത് ചൂടായി വരുമ്പോൾ ഇതിലേക്ക് സവാള ചേർത്ത് കൊടുക്കുക. ഇതുകൂടി ചേർത്ത് നന്നായി വഴറ്റി എടുക്കുക. ഇതിലേക്ക് കുറച്ചു ഉപ്പു ചേർത്തു കൊടുക്കുക. പിന്നീട് ഇതിലേക്ക് കാൽ ടീസ്പൂൺ മഞ്ഞൾ പൊടി ചേർത്ത് കൊടുക്കുക. പിന്നീട് സവാള ട്രാൻസ്പരന്റ് ആകുന്നതുവരെ മൂന്നു മിനിറ്റ് ഇളക്കി കൊടുക്കുക. പിന്നീട് ഇതിലേക്ക് മാറ്റിവെച്ചിരിക്കുന്ന അരപ്പ് ചേർത്ത് കൊടുക്കുക. ആവശ്യത്തിന് ഉപ്പ് ചേർത്ത് കൊടുക്കുക. പിന്നീട് ഇതിലേക്ക് വെണ്ടയ്ക്കയും ചേർത്ത് മിസ്സ് ചെയ്തു എടുക്കാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.