മുട്ടപഴത്തിന്റെ ആരോഗ്യ ഗുണങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നിരവധി ആരോഗ്യ ഗുണങ്ങളാണ് മുട്ട പഴത്തിൽ. ഉഷ്ണമേഖലാ പ്രദേശങ്ങളിൽ വളരെ കൂടുതലായി കാണുന്ന ഒരു പഴം ആണ്. സപ്പോട്ട കുടുംബത്തിലെ അംഗമാണ് ഇത്. മഞ്ഞ സപ്പോട്ട എന്നും ഇത് അറിയപ്പെടുന്നുണ്ട്. കേരളത്തിൽ വളരെ സുലഭമായി ലഭിക്കുന്ന ഒന്നുകൂടിയാണ് ഇത്.
ധാരാളം പോഷക ഘടകങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്. ധാരാളം ആന്റി ഓക്സിഡന്റ് അടങ്ങിയിട്ടുള്ളതിനാൽ പ്രായത്തെ ചെറുത്തു യുവത്വം നിലനിർത്താനും മുട്ടുപ്പഴം സഹായിക്കുന്നു. വിളർച്ച ക്യാൻസർ അസിഡിറ്റി തുടങ്ങിയ രോഗങ്ങൾക്കെതിരെ പ്രതിരോധ ശക്തി വർദ്ധിപ്പിക്കാൻ ഇത് സഹായിക്കുന്നു. മഞ്ഞ നിറത്തിലുള്ള മുട്ടപഴത്തിൽ ധാരാളം ബീറ്റ കരോട്ടിൻ അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ കണ്ണിന്റെ ആരോഗ്യത്തിനും.
തലമുടിയുടെ വളർച്ചയ്ക്കും മുട്ടപ്പഴം നല്ലതാണ്. ഇതിൽ ധാരാളം ആയി അടങ്ങിയിട്ടുള്ള ഇരുമ്പ് അംശം രക്തത്തിലെ ഓക്സിജൻ അളവ് വർദ്ധിപ്പിക്കാനും ഇത് ഓർമ്മശക്തി കൂട്ടാനും ശരീരത്തിലെ ഊർജ്ജം വർദ്ധിപ്പിക്കാനും സഹായിക്കുന്നു. കൊളസ്ട്രോൾ കുറയ്ക്കാനും ശരീരത്തിൽ അമിതമായ രീതിയിൽ അടങ്ങിയിട്ടുള്ള കൊഴുപ്പ് നീക്കം ചെയ്യാനും മുട്ട പഴത്തിൽ അടങ്ങിയിട്ടുള്ള ഫൈബർ സഹായിക്കുന്നു.
ജീവകം സി കൂടാതെ ധാരാളം ജീവകം എ കാൽസ്യം ഫോസ്ഫറസ് എന്നിവയും ഇതിൽ അടങ്ങിയിട്ടുണ്ട്. നിറയെ നാരുകൾ ഉള്ളതിനാൽ രക്തത്തിലെ കൊഴുപ്പ് നശിപ്പിക്കാൻ ഇത് സഹായിക്കുന്നു. മല ശോധനയ്ക്ക് വളരെയേറെ സഹായിക്കുന്ന ഒന്നാണ് ഈ പഴം. ഈ പഴം കഴിച്ചിട്ടുള്ളവർ കമന്റ് ചെയ്യൂ. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു.