കർക്കിടക മാസത്തിൽ നാം കഴിക്കേണ്ട മരുന്നുണ്ട എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. എല്ലാവർക്കും ഇത് തയ്യാറാക്കാൻ അറിയണമെന്നില്ല. നമ്മുടെ ശരീരത്തിൽ പ്രതിരോധ ശേഷി ഏറ്റവും കുറഞ്ഞിരിക്കുന്ന സമയമാണ് കർക്കിടകമാസം. അതുകൊണ്ടുതന്നെയാണ് ഈ സമയത്ത് ഇത്തരത്തിലുള്ള മരുന്നുകൾ പണ്ടുള്ളവർ പ്രയോഗിച്ചിരുന്നത്.
പണ്ടുകാലങ്ങളിൽ മിക്സി ഇല്ലാതിരുന്ന കാലത്ത് ഉരലിൽ ഇടിച്ച് ആയിരുന്നു ഇത് തയ്യാറാക്കുന്നത്. അതുകൊണ്ടുതന്നെ ഇതിന് ഇടിമരുന്ന് എന്ന് പറയാറുണ്ട്. ഒരു ഔഷധപൂർണ്ണമായ ഒന്നാണ് കർക്കിടക കഞ്ഞി. മരുന്നുണ്ട എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. ചൂടായി ചട്ടിയിലേക്ക് ആദ്യം തന്നെ 250 ഗ്രാം ഞവര അരി ചേർത്ത് കൊടുക്കുക. നന്നായി ഇളക്കി കൊടുക്കുക.
മൂത്ത വരുമ്പോൾ മറ്റൊരു പാത്രത്തിലേക്ക് ഇത് മാറ്റിയെടുക്കുക. ധാരാളം വൈറ്റമിൻ സി അടങ്ങിയിട്ടുണ്ട്. വാത സംബന്ധമായ എല്ലാ സുഖങ്ങളും മാറ്റിയെടുക്കാൻ ഇത് സഹായകരമാണ്. പിന്നീട് ഇത് ഒരു പാത്രത്തിലേക്ക് മാറ്റി വെക്കുക. പിന്നീട് ഇതിലേക്ക് കറുത്ത എള്ള് ഇട്ടുകൊടുക്കുക. 100 ഗ്രാം കറുത്ത എള്ള് ആണ് ഇട്ടുകൊടുക്കേണ്ടത്. ഇത് ശരീരപുഷ്ടിക്ക് വളരെ നല്ലതാണ്.
അതുപോലെതന്നെ ധാരാളമായി അയൻ ഇതിൽ അടങ്ങിയിട്ടുണ്ട്. ഇത് കഴിഞ്ഞ് അയമോദകം നന്നായി ചൂടാക്കി എടുക്കുക. 100 ഗ്രാം ഉലുവ ചേർത്ത് കൊടുക്കുക. ഇത് നന്നായി ചൂടാക്കി എടുക്കുക. പിന്നീട് ജീരകം ഇതുപോലെ തന്നെ ചെയ്തെടുക്കുക. ആശാളി ചതകുത്ത ഇതു നന്നായി ചൂടാക്കി എടുക്കുക. ചട്ടിയിലേക്ക് നെയ്യ് ഒഴിച്ച് ശേഷം തേങ്ങ ചിരകിയത് ചേർത്ത് കൊടുക്കുക. കൂടുതൽ അറിയുവാനി വീഡിയോ കാണൂ.