പറഞ്ഞറിയിക്കാൻ കഴിയാത്ത രീതിയിൽ മത്തി ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന ഒരു കിടിലൻ റെസിപ്പിയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. മത്തി സ്റ്റീം ചെയ്ത് ഒന്നാണ് ഇത്. മത്തി ഫ്രൈ ചെയ്തു കറി വച്ചും കഴിക്കാറുണ്ട്. ഇന്ന് ഇവിടെ മത്തി എങ്ങനെ സ്റ്റീമ് ചെയ്യാം എന്ന് നോക്കാം. മിക്സിയുടെ ജാർ എടുക്കുക അതിലേക്ക് 7 8 വെളുത്തുള്ളി മുഴുവനായി ചേർത്ത് കൊടുക്കുക. ഒരു കഷ്ണം ഇഞ്ചി ചെറുതായി കട്ട് ചെയ്ത് അത് കൂടി ചേർത്തു കൊടുക്കുക.
അതുപോലെതന്നെ കൂടെ നല്ല എരിവുള്ള നാല് പച്ചമുളക് ചേർത്ത് കൊടുക്കുക. മൂന്ന് തണ്ട് കറിവേപ്പില കൂടി ഇട്ടുകൊടുക്കുക. ഒപ്പം തന്നെ ആവശ്യമുള്ളത് പത്തിരുപത് ചെറിയ ഉള്ളി കൊടുത്ത് നന്നായി കറുക്കിയെടുക്കുക. അതിനുശേഷം മത്തി സ്റ്റീം ചെയ്യാനുള്ള പരിപാടി നോക്കാം. അതിനായി ഒരു ചട്ടി എടുക്കുക അതിലേക്ക് ഇപ്പൊ അരച്ചു വച്ചിരിക്കുന്ന കൂട്ട് ഇട്ടുകൊടുക്കുക.
ഇതിലേക്ക് ആദ്യം ചേർക്കേണ്ടത് കാൽ ടീസ്പൂൺ മഞ്ഞൾ പൊടി ഒരു സ്പൂൺ കുരുമുളകുപൊടിയും ആണ്. പിന്നീട് ആവശ്യമുള്ളത് ഉലുവ പൊടിയാണ്. ഒരു നുള്ള് ഉലുവ പൊടി ചേർത്ത് കൊടുക്കുക. ആവശ്യത്തിനു ഉപ്പു കൂടി ചേർത്ത് കൊടുക്കുക. ഇതിലേക്ക് ചേർക്കേണ്ടത് പച്ച വെളിച്ചെണ്ണ ആണ്. ഇത് ചേർത്ത ശേഷം നന്നായി ഇളക്കിയെടുക്കുക. പിന്നീട് ഇതിലേക്ക് പുളി വെള്ളം ചേർത്ത് കൊടുക്കുക.
ഇതിന്റെ കൂടെ തന്നെ കുടംപുളിയും ഇതിലേക്ക് ഇട്ടു കൊടുക്കുക. പിന്നീട് കഴിക്ക് വൃത്തിയാക്കിയ മത്തി ഇതിലേക്ക് ഇട്ടു കൊടുക്കുക. മസാലക്കൂട്ട് നന്നായി ഇളക്കി പിടിപ്പിക്കുക. വേപ്പില കൂടി ഇട്ടുകൊടുത്ത ശേഷം ഒരു അടപ്പു വച്ച് മൂടി വെക്കുക. ഇത് അടച്ചുവെച്ച ശേഷം വെള്ളം മുഴുവൻ വറ്റിച്ചെടുക്കുക. പച്ച വെളിച്ചെണ്ണ ഇതിനു മുകളിലേക്ക് ഒഴിച്ച് കൊടുക്കുക. നല്ല രുചി തന്നെ തയ്യാറാക്കാവുന്നഒന്നാണ് ഇത് കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.