രാവിലെ ബ്രേക്ക്ഫാസ്റ്റ്ന് ഒപ്പം അതുപോലെ തന്നെ ചോറിനൊപ്പം കഴിക്കാൻ കഴിയുന്ന ഒന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. അപ്പത്തിന്റെ കൂടെയും ഇടിയപ്പത്തിന്റെ കൂടെയും ബ്രെഡിന്റെ കൂടെയും അതുപോലെതന്നെ രാത്രി ചപ്പാത്തിയുടെ പോരാട്ടയുടെ കൂടിയും കഴിക്കാൻ കഴിയുന്ന നല്ലൊരു എഗ്ഗ് മപ്പാസ് ആണ് ഇവിടെ പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒന്നാണ് ഇത്. മൂന്ന് മുട്ട പുഴുങ്ങി എടുക്കുക. നാല് ചെറിയ സവാള എടുക്കുക.
ഒരു ചെറിയ തക്കാളി എടുക്കുക. നാലു പച്ചമുളക് ചെറിയ കഷണം ഇഞ്ചി. 3 അല്ലി വെളുത്തുള്ളി, തേങ്ങയുടെ രണ്ടാം പാല് ഒന്നര കപ്പ് ഒന്നാ പാല് അര കപ്പ് ആണ് ആവശ്യം ഉള്ളത്. ആദ്യം മുട്ട ഒന്ന് വഴറ്റിയെടുക്കുക. അതിനായി ഒരു പാൻ ചൂടാക്കാൻ വയ്ക്കുക. ബാക്കിയുള്ള കാര്യങ്ങൾ നോക്കാം. ഒരു പാൻ വെച്ചിട്ടുണ്ട്. അതിലേക്ക് വെളിച്ചെണ്ണ ചേർത്തു കൊടുക്കുക. ഇതിലേക്ക് പുഴുങ്ങിയ മുട്ട വെച്ച് കൊടുക്കുക. ഇതിലേക്ക് കാൽ ടീസ്പൂൺ മഞ്ഞൾ പൊടി ചേർത്ത് കൊടുക്കുക.
ഇതിൽ ചെറുതായി ഒന്ന് വഴറ്റിയെടുക്കുക. തുടർന്ന് മുട്ട മാറ്റിയേക്കുക. അതേ പാനിലേക്ക് തന്നെ ഇഞ്ചി വെളുത്തുള്ളി എന്നിവ ഇതിലേക്ക് ചേർത്ത് കൊടുക്കുക. ഇത് നന്നായി വഴറ്റിയെടുത്ത ശേഷം ഇതിലേക്ക് സവാള കൂടി ചേർത്തു കൊടുക്കുക. മുട്ട ചേർത്ത് വഴറ്റി എടുക്കുമ്പോൾ കുറഞ്ഞ ചൂടിൽ വയ്ക്കുക. പിന്നീട് നല്ല ചൂടിൽ വച്ച് ബാക്കിയുള്ളത് ചെയ്യുക. ഇതിന്റെ കൂടെ പച്ചമുളക് ചേർക്കുക. പിന്നെ ഇതിലേക്ക് കുറച്ച് കറിവേപ്പില ചേർത്ത് കൊടുക്കുക. അതുപോലെതന്നെ ഇതിലേക്ക് ആവശ്യമായ ഉപ്പ് ചേർത്ത് കൊടുക്കുക.
നന്നായി വഴറ്റി എടുക്കുക. തക്കാളി കൂടി ചേർത്ത് നന്നായി ഇളക്കിയശേഷം അടച്ചു വയ്ക്കുക. 5 മിനിറ്റ് കഴിഞ്ഞ് ഇത് നന്നായി ഇളക്കിയ ശേഷം മസാല പൊടി ചേർത്ത് കൊടുക്കുക. കാൽ ടീസ്പൂൺ മഞ്ഞൾ പൊടി ഒരു ടീസ്പൂൺ മല്ലിപ്പൊടി മുക്കാൽ ടീസ്പൂൺ ഗരം മസാല പൊടി കാൽ ടീസ്പൂൺ പെരുംജീരകം പൊടി. ഇത് നന്നായി ഇളക്കി എടുക്കുക. പിന്നീട് ഇതിലേക്ക് തേങ്ങയുടെ രണ്ടാം പാല് ചേർത്ത് കൊടുക്കുക. അര ടീസ്പൂൺ വിനാഗിരി ഒഴിച്ച് കൊടുക്കുക. ആവശ്യത്തിന് കുരു മുളകുപൊടി ചേർത്ത് കൊടുത്ത ശേഷം നന്നായി ഇളക്കി എടുക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.