പഴം ഉപയോഗിച്ച് എലിശ്ശേരി തയ്യാറാക്കി നോക്കിയിട്ടുണ്ടോ. നല്ല രുചികരമായ ചോറിന്റെ കൂടെ കഴിക്കാൻ കഴിയുന്ന സൈഡ് ഡിഷ് ആണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. ഇത് സദ്യയിലും ഉൾപ്പെടുത്താൻ കഴിയുന്ന ഒന്നാണ്. പഴം എരിശ്ശേരി ആണ് ഇത്. ഇതുവരെ തയ്യാറാക്കിയിട്ടില്ല എങ്കിൽ ഉറപ്പായും ഇത് ട്രൈ ചെയ്തു നോക്കൂ. ഇളം മധുരം ഇഷ്ടപ്പെടുന്ന ആളുകൾക്ക് ഇഷ്ടപ്പെടുന്ന ഒന്നാണ് ഇത്. എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ പറയുന്നത്.
ഒരു ഏത്തപ്പഴം എടുക്കുക. അതുപോലെതന്നെ ഒന്നര കപ്പ് തേങ്ങ ചിരകിയത് എടുക്കുക. പിന്നെ രണ്ടുമൂന്ന് പച്ചമുളക് നാലഞ്ച് ഉള്ളി എന്നിവ ഉപയോഗിച്ച് തയ്യാറാക്കുന്ന ഒന്നാണ് ഇത്. ആദ്യം പഴം കട്ട് ചെയ്ത് എടുക്കുക. ഇതിലേക്ക് പിന്നീട് ആവശ്യമുള്ളത് കാൽ ടീസ്പൂൺ മഞ്ഞൾ പൊടി. മുളകുപൊടി കാൽ ടീസ്പൂൺ. പിന്നീട് മൂന്ന് പച്ചമുളക്. അതുപോലെതന്നെ കുറച്ചു കറിവേപ്പില ആവശ്യത്തിന് ഉപ്പ് ചേർത്തു കൊടുക്കുക. വെള്ളം ചേർത്ത് നന്നായി വേവിച്ചെടുക്കുക.
ഇത് വേകുന്ന സമയത്ത് നാളികേര ചിരകിയത് മിക്സിയിലേക്ക് ഇട്ടുകൊടുക്കുക. ഇതിലേക്ക് 8 കുരുമുളക് ചേർക്കുക. കാൽ ടീസ്പൂൺ നല്ലജീരകം ചേർത്ത് നന്നായി അരച്ചെടുക്കുക. ഇത് മാറ്റിവെക്കുക. ഈ സമയം വേണ്ട വറവ് ശരിയാക്കി എടുക്കുക. ഒരു പാൻ എടുത്ത് ശേഷം വെളിച്ചെണ്ണ ഒഴിക്കുക. വെളിച്ചെണ്ണ ചൂടായി വരുമ്പോൾ ഒരു ടീസ്പൂൺ കടുക് ചേർത്ത് കൊടുക്കുക. അതുപോലെ തന്നെ ഇതിലേക്ക് ഉള്ളി അരിഞ്ഞത് ചേർത്തു കൊടുക്കുക.
ഇത് വാടി വരുമ്പോൾ വറ്റാൽ മുളക് ചേർത്ത് കൊടുക്കുക. മാറ്റിവെച്ചിരിക്കുന്ന തേങ്ങ ചിരകിയതും ചേർത്ത് നന്നായി ഇളക്കിയെടുക്കുക. ഇതിലേക്ക് കറിവേപ്പിലകൂടി ചേർത്തു കൊടുക്കുക. പഴം വേകുമ്പോൾ ഇതിലേക്ക് അരപ്പ് ചേർത്ത് കൊടുക്കുക. ഇളക്കി നന്നായി ചൂടാക്കി എടുക്കുക. ഇതിലേക്ക് ഒരു കഷ്ണം ശർക്കര ചേർക്കാം. പിന്നീട് ഇതിലേക്ക് വറവ് കൂടി ചേർത്ത് നന്നായി ഇളക്കി എടുക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.