നല്ല മത്തി കിട്ടുകയാണെങ്കിൽ ഇനി ഒന്നും നോക്കണ്ട വ്യത്യസ്തമായ രീതിയിൽ കിടിലം കറി തയ്യാറാക്കാം. കഴുകി വൃത്തിയാക്കി മത്തി കഷണങ്ങളായി മാറ്റി വയ്ക്കുക. പിന്നീട് ഒരു മൺചട്ടി എടുത്ത ശേഷം അതിലേക്ക് മൂന്ന് ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക. നന്നായി ചൂടായശേഷം ഇതിലേക്ക് കാൽ ടീസ്പൂൺ ഉലുവ ഇട്ടുകൊടുക്കുക.
ഉലുവായുടെ നിറം മാറി വരുമ്പോൾ ഒരു ടീസ്പൂൺ കടുക് കൂടി ചേർത്തു കൊടുക്കുക. പിന്നീട് മൂന്ന് കതിർപ്പ് കറിവേപ്പില ചേർത്ത് കൊടുക്കുക. ഇത് നന്നായി ഇളക്കിയ ശേഷം ഇതിലേക്ക് ഇഞ്ചി അരിഞ്ഞത് വെളുത്തുള്ളി അരിഞ്ഞത് എന്നിവ ചേർത്ത് കൊടുക്കുക. പിന്നീട് ഇത് വഴറ്റിയെടുക്കുക. ഇഞ്ചിയുടെ അതുപോലെ തന്നെ വെളുത്തുള്ളിയുടെ പച്ച ഫ്ലേവർ മാറി.
വരുമ്പോൾ ഇതിലേക്ക് മുക്കാൽ ടീസ്പൂൺ മഞ്ഞൾ പൊടി കാശ്മീരി ചില്ലി പൗഡർ 3 ടേബിൾ സ്പൂൺ രണ്ട് ടേബിൾ സ്പൂൺ മല്ലിപ്പൊടി എന്നിവ ചേർത്ത് നന്നായി ഇളക്കി കൊടുക്കുക. പിന്നീട് ഇതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് കൊടുക്കുക. വെള്ളം ഒഴിച്ചു കഴിഞ്ഞാൽ നാല് പച്ചമുളക് ചേർത്ത് കൊടുക്കുക. പിന്നീട് മൂന്ന് കുടംപുളി ആവശ്യത്തിന് ഉപ്പ് ചേർത്ത് നന്നായി ഇളക്കിയെടുക്കുക.
പിന്നീട് നേരത്തെ കട്ട് ചെയ്ത് മീൻ ഇതിലേക്ക് ചേർത്ത് കൊടുക്കുക. പിന്നീട് ഇത് നന്നായി ഇളക്കി കൊടുക്കുക. ഇതിലേക്ക് ചേർത്ത് കൊടുക്കേണ്ടത് അര കപ്പ് തേങ്ങ പാൽ ആണ്. ഇതിന്റെ മുകളിലേക്ക് കുറച്ച് കറിവേപ്പില വിതറി കൊടുക്കുക. മത്തിക്കറിയുടെ കൂടെ നിങ്ങളുടെ കോമ്പിനേഷൻ കമന്റ് ചെയ്യുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.