ഇതുവരെ കഴിച്ചതിൽ ഗുണത്തിലും മണത്തിലും ഇനി മീൻ കറി തയ്യാറാക്കാം… ഇനി ആരും അറിഞ്ഞില്ല എന്ന് പറയല്ലേ…

മണം കിട്ടുമ്പോൾ തന്നെ വായിൽ വെള്ളമൂറും ചില മീൻ കറികൾ. ഒരുപാട് മസാലകൾ ചേർക്കുന്നതിൽ അല്ല. ചേർക്കുന്ന മസാല കൃത്യമായി പിടിക്കുന്നതിൽ ആണ് കാര്യം. കറക്റ്റ് ആയി പിടിക്കുന്ന ഒരു മീൻ പേറേറ്റ് ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത് തയ്യാറാക്കാനായി കണമ്പ് ആണ് ഇവിടെ എടുത്തിരിക്കുന്നത്. ഏത് മീനിൽ വേണമെങ്കിലും തയ്യാറാക്കി എടുക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്.

ആദ്യം ഒരു ബൗൾ എടുക്കുക ഇതിലേക്ക് അര ടീസ്പൂൺ മഞ്ഞൾപ്പൊടി ചേർത്തു കൊടുക്കുക. കാശ്മീരി ചില്ലി പൗഡർ രണ്ട് ടേബിൾ സ്പൂൺ ചേർത്ത് കൊടുക്കുക. ആവശ്യത്തിന് ഉപ്പ് ചേർത്തു കൊടുക്കുക. പിന്നീട് രണ്ട് ടേബിൾ സ്പൂൺ വെളിച്ചെണ്ണ ചേർത്ത് നന്നായി മിക്സ് ചെയ്ത് എടുക്കുക. പിന്നീട് ഇത് മുഴുവൻ തേച്ചുപിടിപ്പിക്കണം. പിന്നീട് 15 മിനിറ്റ് ഇത് മാറ്റിവെക്കുക. 15 മിനിറ്റ് കഴിഞ്ഞ് പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ഇത് ഫ്രൈ ചെയ്ത് എടുക്കുക.

മീൻ വറുത്തെടുത്ത വെളിച്ചെണ്ണ മറ്റൊരു പാനിലേക്ക് പകർത്തി കൊടുക്കുക. ഇത് ചൂടാക്കിയ ശേഷം ഇതിലേക്ക് ഇഞ്ചി വെളുത്തുള്ളി എന്നിവ ചേർത്ത് നന്നായി ഇളക്കുക. നന്നായി വാടിവരുന്ന സമയത്ത് മൂന്ന് സവാള അരിഞ്ഞത് ചേർത്ത് കൊടുക്കുക. പിന്നീട് രണ്ട് തക്കാളി കഷ്ണങ്ങളാക്കിയത് രണ്ടു പച്ചമുളകും ചേർത്ത് ഇളക്കി കൊടുക്കുക. പിന്നീട് അര ടീസ്പൂൺ മഞ്ഞൾ പൊടി ചേർത്തു കൊടുക്കുക. അതിനൊപ്പം തന്നെ കാശ്മീരി ചില്ലി പൗഡർ ചേർത്ത് കൊടുക്കുക.

ഒന്നര ടേബിൾസ്പൂൺ മല്ലിപ്പൊടി ചേർത്ത് കൊടുക്കുക. ഒരു ടേബിൾ സ്പൂൺ കുരുമുളകുപൊടി പെരുംജീരകം പൊടിച്ചത് ഒരു ടീസ്പൂൺ എന്നിവ ചേർത്ത് നന്നായി ഇളക്കിയെടുക്കുക. പിന്നീട് ഇതിലേക്ക് ഒരു ഗ്ലാസ് വെള്ളം ഒഴിക്കുക. പിന്നീട് ഇതിലേക്ക് മൂന്ന് തണ്ട് കറിവേപ്പില ചേർത്ത് കൊടുക്കുക. ഇത് നന്നായി ഇളക്കിയെടുക്കുക. ഇത് തിളച്ചു വരുന്ന സമയത്ത് ഇതിലേക്ക് ഫ്രൈ ചെയ്ത മീൻ ഇട്ട് കൊടുക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *