ഇന്ന് ഇവിടെ തയ്യാറാക്കുന്നത് നാടൻ രസമാണ്. പണ്ടെല്ലാം നമ്മുടെ വീട്ടിൽ മല്ലിപ്പൊടി മുളകുപൊടി ഇല്ലാത്ത സമയത്ത് മല്ലിയും മുളകും ചതച്ച് ആണ് രസം ഉണ്ടാക്കുന്നത്. ഒരു പ്രത്യേക ടേസ്റ്റ് ആണ് ഈ രസത്തിന്. എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. ഇനി എന്തെല്ലാം ആണ് ആവശ്യമുള്ളതെന്ന് നോക്കാം. ഒരു കുടം വെളുത്തുള്ളി ഒരു കഷണം ഇഞ്ചി 10 ചുവന്നുള്ളി നാല് വറ്റൽ മുളക്.
ഒരു ടേബിൾ സ്പൂൺ കുരുമുളക് ഒരു ടേബിൾ സ്പൂൺ മല്ലി ആവശ്യത്തിന് പുളി ഒരു പിടി മല്ലിയില രണ്ട് കതിർപ്പ് കറിവേപ്പില എന്നിവ ആണ് ഇതിന് ആവശ്യം. ഇതെല്ലാം തന്നെ നന്നായി ചതച്ച് എടുക്കുക. ചൂടായ ചട്ടിയിലേക്ക് രണ്ട് ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക. പിന്നീട് ഇതിനകത്ത് കാൽ ടീസ്പൂൺ ഉലുവ കാൽ ടീസ്പൂൺ കടുക് എന്നിവ ചേർക്കുക.
നന്നായി പൊട്ടി വരുമ്പോൾ ഇതിലേക്ക് ചതച്ചുവെച്ച് ചുവന്നുള്ളി ചേർത്ത് കൊടുക്കുക. ഇഞ്ചി വെളുത്തുള്ളി വറ്റൽ മുളക് എന്നിവ ചേർത്ത് നന്നായി വരട്ടിയെടുക്കുക. ഇതിലേക്ക് 2 വേപ്പില ചേർത്ത് കൊടുക്കുക. പിന്നീട് ചതിച്ചു വച്ച മല്ലി വറ്റൽ മുളക് ഒരു ടീസ്പൂൺ കായപ്പൊടി മുക്കാൽ ടീസ്പൂൺ മഞ്ഞൾ പൊടി.
ഇവ ചേർത്ത് നന്നായി ഇളക്കിയെടുക്കുക. പിന്നീട് ഇതിലേക്ക് ഒരുപിടി മല്ലിയിലയും ചേർത്ത് നന്നായി വരട്ടിയെടുക്കുക. ഇതിലേക്ക് പുളി പിഴിഞ്ഞ ചാറ് ചേർത്ത് കൊടുക്കുക. പിന്നീട് പാകത്തിന് കല്ലുപ്പ് ചേർക്കുക. നാടൻ രസം തയ്യാറായി. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.