ഏത്തപ്പഴം ഈ രീതിയിൽ കഴിച്ചാൽ ഗുണങ്ങൾ.. ശരീരത്തിൽ സംഭവിക്കുന്നത് കണ്ടോ…

ശരീര ആരോഗ്യത്തിന് ഏറെ ഗുണകരമായ ഒന്നാണ് ഏത്തപ്പഴം. ശരീരത്തിലെ പല ആരോഗ്യപ്രശ്നങ്ങളും മാറ്റിയെടുക്കാനുള്ള കഴിവ് ഏത്തപ്പഴത്തിൽ അടങ്ങിയിട്ടുണ്ട്. നമുക്കറിയാം നാട്ടിൽ സുലഭമായി ലഭിക്കുന്ന ഒന്നാണ് ഏത്തപ്പഴം. നേന്ത്രപ്പഴം വാഴപ്പഴം എന്നിങ്ങനെ പല പേരുകളിലും ഏത്തപ്പഴം വിളിക്കാറുണ്ട്. പല പേരുകൾ ഉള്ളതുകൊണ്ട് തന്നെ സവിശേഷതകളും നിരവധിയാണ്.

സുലഭമായി ലഭിക്കുന്ന പഴത്തെ കുറിച്ച് അറിയുന്നതും അറിയാത്തതുമായ ഒരുപാട് കാര്യങ്ങളുണ്ട്. ദിവസവും ഏത്തപ്പഴം കഴിച്ചാൽ വൈദ്യന്റെ ആവശ്യമില്ല എന്ന പഴമൊഴിയിൽ തന്നെ പഴത്തിന്റെ ഗുണവും സവിശേഷതയും കാണാൻ കഴിയും. ഇന്നത്തെ കാലത്ത് ഒട്ടുമിക്ക വീടുകളിലും പ്രഭാതഭക്ഷണമായി ഉപയോഗിക്കുന്ന ഒന്നുകൂടിയാണ് ഏത്തപ്പഴം. ആന്റി ഓക്സിഡന്റ്സ് ഫൈബർ പോഷകങ്ങൾ അടങ്ങിയ ഒന്നാണ് ഏത്തപ്പഴം.

പച്ച ഏത്തക്കായയെക്കാൾ കുറച്ചു പഴുത്ത ഏത്തപ്പഴം ആണ് നല്ലത്. പഴുത്ത ഏത്ത പഴത്തിലാണ് കൂടുതൽ പോഷകങ്ങൾ അടങ്ങിയിട്ടുള്ളത്. പ്രതിരോധശേഷി കൂട്ടാനും രക്തസമ്മർദ്ദം കുറയ്ക്കാനും ഏത്തപ്പഴത്തിൽ അടങ്ങിയിട്ടുള്ള ഘടകങ്ങൾ വളരെയേറെ സഹായിക്കുന്നുണ്ട്. ദിവസേന ഏത്തപ്പഴം കഴിക്കുന്നവർക്ക് അൾസർ പോലുള്ള അസുഖങ്ങൾ വരുന്നത് തടയാൻ സാധിക്കുന്നതാണ്.

പച്ചക്കായ തോരൻ ആക്കിയും വേവിച്ചും എല്ലാം ഉപയോഗിക്കാറുണ്ട്. കറുത്ത തൊലിയോടുള്ള ഏത്തപഴം ശരീരത്തിന് പ്രതിരോധശേഷി നൽകുന്ന ഒന്നാണ്. കേടായി എന്ന് കരുതി കളയേണ്ട കാര്യമില്ല. ഇതിൽ ധാരാളം വൈറ്റമിൻ സി അടങ്ങിയിട്ടുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *