ഗോതമ്പുപൊടി ഇഡ്ഡലി തട്ടിൽ വെച്ച് വീട്ടിൽ എളുപ്പത്തിൽ ബൺ തയ്യാറാക്കാം…

വീട്ടിൽ തന്നെ ഇനി ബൺ ഉണ്ടാക്കിയാലോ. വ്യത്യസ്തമായ വിഭവങ്ങൾ പരീക്ഷിച്ചു നോക്കുന്നവരാണ് നാമെല്ലാവരും ഇല്ലേ. എന്നാൽ ഇന്ന് തികച്ചും വ്യത്യസ്തമായ വിഭവം തയ്യാറാക്കി നോക്കിയാലോ. ഇന്ന് ഇവിടെ ഗോതമ്പുപൊടി ഉപയോഗിച്ച് ഇഡ്ഡലിത്തട്ടിൽ പഞ്ഞി പോലെ സോഫ്റ്റ് ആയ ബണ്ണ് എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. സാധാരണ ബേക്കറി ഷോപ്പിൽ മൈദ ഉപയോഗിച്ചുള്ള ബണ്ണ് ആണ് എല്ലാവരും വാങ്ങുന്നത്.

അതല്ലാതെ ഗോതമ്പു പൊടി ഉപയോഗിച്ച് വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്ന ഒന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നല്ല സോഫ്റ്റായ ബണ്ണ് ആണ് ഇവിടെ തയ്യാറാക്കി എടുക്കുന്നത്. ഇത് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. ഇതിനായി അരക്കപ്പ് ചൂടുള്ള പാല് ആവശ്യമാണ്. ഇതിലേക്ക് 2 ടേബിൾ സ്പൂൺ പഞ്ചസാര ചേർത്ത് കൊടുക്കുക.

ഇനി ഇതിലേക്ക് ചേർത്ത് കൊടുക്കേണ്ടത് ഈസ്റ്റ് ആണ്. ഒരു സ്പൂൺ വെച്ച് നന്നായി മിക്സ് ചെയ്ത ശേഷം നമുക്ക് ഈ ബൗൾ നന്നായി അടച്ചുവെക്കുക. അരമണിക്കൂർ റസ്റ്റ് ചെയ്യാൻ വയ്ക്കേണ്ടതാണ്. അരമണിക്കൂർ കഴിയുമ്പോൾ ഈസ്റ്റർ നന്നായി ആക്ടീവായി ലഭിക്കുന്നതാണ്. പിന്നീട് ഇതിലേക്ക് മുക്കാൽ ടീസ്പൂൺ ഈസ്റ്റ് ആണ് ചേർക്കുന്നത്. ഒരു ടീസ്പൂൺ ഈസ്റ്റ് ചേർക്കുകയാണെങ്കിൽ 15 മിനിറ്റ് കൊണ്ട് റെഡി ആയി കിട്ടുന്നതാണ്.

ഇതിലേക്ക് ചേർക്കുമ്പോൾ ചൂടുള്ള പാല് തന്നെ എടുക്കുക. എന്നാൽ മാത്രമേ ഈസ്റ്റ് ആക്ടിവേഷൻ നടക്കുകയുള്ളൂ. വേറൊരു ബൗളിലേക്ക് ഒരു കപ്പ് ഗോതമ്പ് പൊടി എടുക്കുക. പിന്നീട് ഇതിലേക്ക് കാൽ ടീസ്പൂൺ ഉപ്പ് ചേർക്കുക. ഇതിലേക്ക് ബട്ടർ ഒരു ടേബിൾ സ്പൂൺ ചേർത്തുകൊടുക്കുക. പിന്നീട് നന്നായി മിക്സ്‌ ചെയ്ത് എടുക്കുക. പിന്നീട് നേരത്തെ ശരിയാക്കി വച്ചിരിക്കുന്ന മിക്സ് ചേർത്ത് കൊടുക്കുക. ഇത് നന്നായി യോജിപ്പിച്ചെടുക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *