വളരെ എളുപ്പത്തിൽ വീട്ടിൽ അപ്പം എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. ബ്രേക്ക്ഫാസ്റ്റ് ന് എന്നും ഇഡലിയും ദോശയും മതിയോ. ഇടയ്ക്ക് മാറ്റി ചിന്തിക്കാൻ എല്ലാവർക്കും ഇഷ്ടം അല്ലേ. ഇന്ന് ഇവിടെ വളരെ പെട്ടെന്ന് ഉണ്ടാക്കാൻ കഴിയുന്ന അപ്പം എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. തലേദിവസം മാവ് ആട്ടി വയ്ക്കാതെ.
വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കാൻ കഴിയുന്ന ഒന്നാണ്. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാമെന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. ആദ്യം ഒരു ബൗൾ എടുക്കുക. ഇതിൽ എല്ലാം ഇൻഗ്രീഡിയൻസ് ചേർത്ത് നന്നായി മിക്സ് ചെയ്ത ശേഷം ആണ് മിക്സിയുടെ ജാറിൽ അരച്ച് എടുക്കുന്നത്. ആദ്യം ആവശ്യമുള്ളത് റോസ്റ്റഡ് റവയാണ്. ഇത് പാക്കറ്റിൽ വാങ്ങുമ്പോൾ തന്നെ വറുത്തത് ആയിരിക്കും.
രണ്ടേകാൽ കപ്പ് റവ ആണ് എടുത്തിരിക്കുന്നത്. കപ്പ് ഇല്ലെങ്കിൽ ഗ്ലാസ് എടുക്കാവുന്നതാണ്. അത് ഏത് ഗ്ലാസിൽ ആണെങ്കിൽ ആ ഗ്ലാസിൽ ഇതുപോലെ രണ്ടേകാൽ ഗ്ലാസ് അളന്നു എടുത്താൽ മതിയാകും. പിന്നീട് ഇതിലേക്ക് ആവശ്യമുള്ളത് ഗോതമ്പുപൊടി ആണ്. അത് നാലര ടേബിൾസ്പൂൺ ചേർത്ത് കൊടുക്കുക. പിന്നീട് ഇതിലേക്ക് ആവശ്യമുള്ളത് യീസ്റ് ആണ്.
അതു കൂടെ ചേർത്ത് കൊടുക്കുക. പിന്നീട് ഇതിലേക്ക് 3 ടേബിൾ സ്പൂൺ പഞ്ചസാര ചേർത്ത് കൊടുക്കുക. ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുത്ത് ശേഷം നന്നായി മിക്സ് ചെയ്ത് എടുക്കുക. ഇനി ഇളം ചൂടുവെള്ളം ആണ് ആവശ്യം ഉള്ളത്. ഇത് ചേർത്ത് നന്നായി അരച്ചെടുക്കുക. പിന്നീട് 15 മിനിറ്റ് ഇത് അടച്ചുവയ്ക്കുക. തുടർന്ന് സാധാരണ അപ്പം ചുട്ടു എടുക്കാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.