പായസം എല്ലാവർക്കും ഇഷ്ടമാണ് അല്ലേ. പായസം എന്ന് കേട്ടാൽ തന്നെ വായിൽ വെള്ളമൂറും. ഇന്ന് ഇവിടെ വ്യത്യസ്തമായ രീതിയിൽ പായസം എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ പറയുന്നത്. ചെറുപയർ പശുവിൻ പാലും ഉപയോഗിച്ച് വളരെ രുചികരമായ രീതിയിൽ എങ്ങനെ പായസം തയ്യാറാക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. പശുവിൻ പാല് കൂടാതെ തേങ്ങ പാൽ ഉപയോഗിച്ചും ഇത് തയ്യാറാക്കാവുന്നതാണ്.
എങ്ങനെയാണ് പായസം തയ്യാറാക്കേണ്ടത് എന്ന് നോക്കാം. പായസം തയ്യാറാക്കാനായി ഒരു കപ്പ് ചെറുപയർ എടുക്കുക. ഇതു നന്നായി കഴുകിയെടുക്കുക. പിന്നീട് ഇത് ഒരു പ്രഷർ കുക്കറിൽ ഇട്ടു കൊടുക്കുക. ഇതിലേക്ക് മൂന്നു കപ്പ് വെള്ളം ചേർത്ത് കൊടുത്ത് ഇത് വേവിച്ചെടുക്കുക. മൂന്ന് അല്ലെങ്കിൽ നാലു വിസിൽ വരുന്നത് വരെ വേവിച്ച് എടുക്കാം. ചെറുപയർ കുറച്ചൊന്ന് ഉടച്ചു കൊടുക്കാം.
പായസത്തിന് ഇങ്ങനെ ചെയ്യുന്നത് വളരെ നല്ലതാണ്. പിന്നീട് മറ്റൊരു പാത്രത്തിലേക്ക് 300 ഗ്രാം ശർക്കര എടുക്കുക. ഇതിലേക്ക് മുക്കാൽ കപ്പ് വെള്ളം കൂടി ചേർത്ത് നന്നായി ഉരുക്കി എടുക്കുക. പിന്നീട് ഇത് ചെറുപയർ ലേക്ക് ഇട്ടു കൊടുക്കുക. ഇത് നന്നായി മിക്സ് ചെയ്ത് എടുക്കുക. പിന്നീട് ഇത് തിളക്കുന്നത് വരെ വെയിറ്റ് ചെയ്യുക. തിളയ്ക്കുന്ന സമയത്ത് 2 ടീസ്പൂൺ നെയ്യ് ചേർത്ത് മിക്സ് ചെയ്തു എടുക്കുക. ഈ സമയം പായസത്തിന് നല്ല ടേസ്റ്റ് ലഭിക്കുന്നതാണ്.
ഇത് നന്നായി യോജിച്ചു എടുത്ത ശേഷം ഇതിലേക്ക് 2 കപ്പ് പാൽ ചേർത്ത് കൊടുക്കുക. ഇത് നന്നായി തിളപ്പിച്ചു വരുന്ന സമയത്ത്. ഒരു ഗ്ലാസ് എടുത്ത് അതിലേക്ക് രണ്ട് ഏലക്കായ പൊടിച്ചത് ചേർത്ത് കൊടുക്കുക. മുക്കാൽ ടീസ്പൂൺ ചുക്കുപൊടി അര ടീസ്പൂൺ ചെറിയ ജീരകം പൊടിച്ചത് ഇതിന്റെ കൂടെ രണ്ട് ടേബിൾ സ്പൂൺ പാൽ കൂടി ചേർത്ത് കൊടുക്കുക. ഇത് നന്നായി മിക്സ് ചെയ്ത് എടുക്കുക. അതിനുശേഷം ഇത് പായസത്തിൽ ചേർത്ത് കൊടുക്കാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.