എല്ലാവർക്കും ഉപകാരപ്രദമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. വെണ്ടയ്ക്ക വാങ്ങുന്ന സമയത്ത് അത് ഫ്രഷ് ആണോ അല്ലെ എന്നറിയാൻ എന്ത് ചെയ്യണം നോക്കാം. വെണ്ടയ്ക്ക എടുത്തശേഷം തുരുമ്പ് ഭാഗം ചെറുതായി ഓടിച്ചു നോക്കുക. ഇത് കറക്റ്റ് ആയി പൊട്ടി പോകുന്നുണ്ടെങ്കിൽ നല്ല ഫ്രഷ് ആയ മൂക്കാത്ത വെണ്ടയ്ക്ക ആണ്. അഥവാ ഇത് പൊട്ടിപ്പോകാതെ ഇരിക്കുന്നുണ്ട് എങ്കിൽ അത് മൂത്ത വെണ്ടയ്ക്ക ആണ്. പുതിയ തലമുറയിലെ ആളുകൾക്ക് ഇത് അറിയണമെന്നില്ല.
വെണ്ടയ്ക്ക എങ്ങനെ കേടു വരാതെ നോക്കാം എന്നാണ് പറയുന്നത്. ഒരു ന്യൂസ്പേപ്പർ എടുത്തശേഷം വെണ്ടയ്ക്ക ഓരോ പൊതിയായി എടുത്ത് സൂക്ഷിക്കാവുന്നതാണ്. ഇങ്ങനെ ചെയ്താൽ ധാരാളം നാള് കേടുവരാതെ. ബ്രെഡ് മഴക്കാലമാകുമ്പോൾ പൂപ്പൽ വരാതിരിക്കാൻ ചെയ്യുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. എയർ ടൈറ്റ് ആയ ബോക്സിൽ മൊത്തം പാക്കറ്റ് എടുത്ത് വയ്ക്കുകയാണ് കൂടുതൽ നല്ലത്. എക്സ്പെയറി ഡേറ്റ് ആവുന്നതിന് മുൻപ് തന്നെ അത് ഫ്രിഡ്ജിലേക്ക് ലേക്ക് മാറ്റുക.
പുറത്ത് മഴ കൂടുന്ന സമയത്ത് വീടിനകത്ത് ഉറുമ്പ് ശല്യം കൂടാറുണ്ട് ഇത് മാറ്റി എടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. പുൽത്തൈലം ഉപയോഗിച്ച് ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. അടുത്തത് ഒരു 15 മിനിറ്റ് കൊണ്ട് എങ്ങനെ തൈര് ഉണ്ടാക്കിയെടുക്കാം എന്ന് നോക്കാം. സാധാരണ ഒരുദിവസം എടുത്താണ് തൈര് ഉണ്ടാക്കുന്നത്. ഇതിനുവേണ്ടി നല്ല തൈര് ഒരു ടേബിൾസ്പൂൺ ആവശ്യമാണ്.
ഇതിലേക്ക് 2 ടേബിൾ സ്പൂൺ പാലൊഴിച്ച് മിക്സ് ചെയ്യുക. മാറ്റിവെക്കുക. പിന്നീട് തൈര് വേണോ അതിനനുസരിച്ച് പാൽ എടുക്കുക. പിന്നീട് അതിലേക്ക് ഒരു ടേബിൾ സ്പൂൺ കോൺഫ്ലവർ ചേർത്ത് കൊടുക്കുക. അതിലേക്ക് പാലിൽ നിന്ന് കുറച്ച് ഒഴിച്ച ശേഷം നന്നായി കലക്കി പാലിലേക്ക് തന്നെ ഒഴിച്ചു കൊടുക്കുക. ഇത് നന്നായി ഇളക്കി കൊടുക്കുക. അപ്പോഴേക്കും ഇത് കുറുകി വരാൻ തുടങ്ങും. അപ്പോഴേക്കും നേരത്തെ എടുത്തുവെച്ച തൈരും പാലും ഇതിലേക്ക് മിക്സ് ചെയ്യുക. പിന്നീട് ഇത് പതിനഞ്ച് മിനിറ്റ് സ്റ്റീം ചെയ്ത് എടുക്കാം. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.