ശരീര ആരോഗ്യത്തിന് ഏറെ ഗുണകരമായ ഒന്നാണ് നെല്ലിക്കാ. ശരീരത്തിലെ പല ആരോഗ്യപ്രശ്നങ്ങളും മാറ്റിയെടുക്കാൻ സഹായകരമായ ഔഷധം കൂടിയാണ് ഇത്. എന്നാൽ കൂടുതലും ഇത് ഉപ്പിലിടാനും അച്ചാർ ഇടാനും ആണ് ഉപയോഗിക്കുന്നത്. എന്നാൽ ഇതിൽ മറഞ്ഞിരിക്കുന്ന ആരോഗ്യഗുണങ്ങൾ നിരവധിയാണ്. ഒരു നെല്ലിക്ക കഴിക്കാം ആരോഗ്യം മെച്ചപ്പെടുത്താം.
ചെറിയ ഒരു ചവർപ്പ് ഉണ്ടെങ്കിലും കുറച്ചു ഉപ്പ് കൂട്ടി കഴിയുമ്പോൾ ലഭിക്കുന്ന സ്വാദ് വേറെതന്നെയാണ്. പ്രമേഹം നിയന്ത്രിക്കുന്നത് തുടങ്ങി ദാമ്പത്യ ജീവിതത്തിലെ ശേഷി പ്രശ്നങ്ങൾ മാറ്റാൻ വരെ ഈ കായ്ക്ക് കഴിയുന്നതാണ്. ദിവസവും ഒരു ഗ്ലാസ് നെല്ലിക്ക ജ്യൂസ്ന് അത്ഭുതങ്ങൾ സൃഷ്ടിക്കാൻ സാധിക്കുന്നതാണ്. നെല്ലിക്ക ആരോഗ്യത്തിന് എത്രമാത്രം ഗുണകരമാണ് എന്ന് നോക്കാം.
പ്രമേഹം നിയന്ത്രിക്കാൻ ഏറെ സഹായകരമായ ഒന്നാണ് ഇത്. നെല്ലിക്കയിലെ ഘടകങ്ങളായ ഗാലിക് ആസിഡ് ഗലോ ടാനിൻ എന്നിവ പ്രമേഹം തടയാൻ സഹായിക്കുന്ന ഒന്നാണ്. അതുകൊണ്ടുതന്നെ രക്തത്തിലെ ഗ്ലൂക്കോസ് അളവ് കുറയ്ക്കാനും ഇവയ്ക്കു സാധിക്കും. പ്രമേഹം മൂലം പിടിപെടാൻ സാധ്യതയുള്ള ഹൃദയരോഗങ്ങൾ ഡയബറ്റിക്സ്.
എന്നിവയുടെ ചികിത്സയ്ക്ക് ആയും നെല്ലിക്ക ഉപയോഗിക്കുന്നുണ്ട്. ചീത്ത കൊളസ്ട്രോൾ ലെവൽ കുറയ്ക്കാൻ ഇത് സഹായിക്കുന്നു. ഉയർന്ന കൊളസ്ട്രോൾ മൂലം വിഷമിക്കുന്നവർക്ക് ദിവസവും ഒരു ഗ്ലാസ് നെല്ലിക്ക ജ്യൂസ് കഴിച്ചാൽ മതിയാകും. ഇതിന് അത്ഭുതങ്ങൾ സൃഷ്ടിക്കാൻ കഴിയും. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.