മാനസിക സംഘർഷങ്ങൾ പല കാരണത്താൽ ഉണ്ടാകാറുണ്ട്.അത്തരത്തിൽ മാനസിക സംഘർഷങ്ങൾക്ക് ആഗാധം കൂട്ടുന്ന ഒരു രോഗാവസ്ഥയാണ് ഫിഷർ എന്നത്. മലദ്വാരവുമായി ബന്ധപ്പെട്ട രോഗമായതിനാൽ തന്നെ പൊതുവേ ഇത് എല്ലാവരും ഉള്ളിൽ അടക്കിക്കൊണ്ട് സഹിക്കുകയാണ് ചെയ്യുന്നത്. ഏറ്റവും വലിയ വേദന എന്നറിയപ്പെടുന്ന പ്രസവ വേദനയോട് സാമ്യമുള്ള വേദനയാണ് ഇതുമൂലം ഓരോ വ്യക്തികളും അനുഭവിക്കുന്നത്. ഇത്തരം വേദനകൾ ഉണ്ടായാലും പുറത്ത് പറയാൻ മടി കാണിക്കുകയാണ് ഓരോ ഫിഷർ ഉള്ള രോഗികളും.
എന്നാൽ തീർത്തും നമുക്ക് പരിഹരിക്കാൻ കഴിവുള്ള ഒരു രോഗമാണ് ഇത്. ഫിഷർ എന്ന് പറയുന്നത് മലദ്വാരത്തിൽ ഉണ്ടാകുന്ന വിള്ളലുകളാണ്. ഇത് പ്രധാനമായും മലബന്ധം എന്ന അവസ്ഥ ഉണ്ടാകുമ്പോൾ മലം ടൈറ്റായി പോകുന്നത് വഴി ഉണ്ടാകുന്ന വിള്ളലുകളാണ്. ഈ വിള്ളലുകൾ നിന്ന് രക്തസ്രാവം വരെ ഉണ്ടാകാം. അതോടൊപ്പം തന്നെ ഇത്തരത്തിൽ ഫിഷർ ഉള്ള വ്യക്തികൾക്ക് ടോയ്‌ലറ്റിൽ പോകുമ്പോൾ തൊട്ട് വേദന തുടങ്ങുകയും.
അതിനുശേഷം വേദന മൂന്ന് നാല് മണിക്കൂർ വരെ നീണ്ടുനിൽക്കുകയും ചെയ്യുന്നു. അതിനാൽ തന്നെ ദഹനസംബന്ധമായിട്ടുള്ള ഈ പ്രശ്നത്തെ പൂർണമായി മറികടക്കുന്നതിന് വേണ്ടി നമ്മുടെ ജീവിതരീതിയിൽ മാറ്റങ്ങൾ കൊണ്ടുവരേണ്ടതാണ്. കഴിക്കുന്ന ആഹാരങ്ങളിലെ കട്ടിയുള്ള ആഹാരങ്ങൾ ഒഴിവാക്കുകയും നാരുകൾ അടങ്ങിയിട്ടുള്ള പച്ചക്കറികളും.
പഴവർഗങ്ങളും അധികമായി കഴിക്കാൻ ശ്രമിക്കുകയും ചെയ്യേണ്ടതാണ്. ഇത്തരത്തിൽ നാരുകൾ അടങ്ങിയിട്ടുള്ള വിറ്റാമിനുകൾ അടങ്ങിയിട്ടുള്ള ഭക്ഷണപദാർത്ഥങ്ങൾ കഴിക്കുന്നത് വഴിയും ദഹനം പ്രോപ്പറായി നടക്കുകയും ദഹന സംബന്ധമായ മലബന്ധം എന്ന പ്രശ്നത്തെ പൂർണമായി ഇല്ലാതാക്കാനും അതുവഴി ഫിഷർ എന്ന അവസ്ഥയെ പെട്ടെന്ന് തന്നെ മറികടക്കാനും ആകും. തുടർന്ന് വീഡിയോ കാണുക.