കള്ളപ്പം ഇഷ്ടപ്പെടാത്തവർ ആരാണ് അല്ലെ. ഒട്ടുമിക്ക വീടുകളിലും രാവിലെ ബ്രേക്ക്ഫാസ്റ്റിന് കള്ളപ്പം ആയിരിക്കും ഉപയോഗിക്കുക. വളരെ എളുപ്പത്തിൽ ഇത് തയ്യാറാക്കാനുള്ള ഒരു കിടിലൻ വിദ്യയാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. കല്യാണ വീടുകളിൽ കാറ്ററിങ് ബോയ്സ് തയ്യാറാക്കുന്ന രീതിയിൽ തന്നെ എങ്ങനെ അപ്പം തയ്യാറാക്കി എടുക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇവിടെ അപ്പത്തിന്റെ മാവ് പുളിച്ചു വരാനായി ബേക്കിംഗ് സോഡ ഈസ്റ്റ് ഒന്നും ആവശ്യമില്ല. വളരെ നാച്ചുറലായി തന്നെ ഇത് തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്.
അതുകൊണ്ട് തന്നെ മുതിർന്നവർക്കും കുട്ടികൾക്കും തയ്യാറാക്കാൻ സഹായിക്കുന്ന ഒന്നാണ് ഇത്. ഗ്യാസ് പ്രശ്നങ്ങൾ ഉള്ളവർക്ക് ഈസ്റ്റ് ബേക്കിംഗ് സോഡ ഉപയോഗിച്ച് അപ്പം കഴിക്കുന്നത് വളരെ ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്. ഇത് ഈ രീതിയിൽ തയ്യാറാക്കിയാൽ നല്ല റസ്റ്റോറന്റ് സ്റ്റൈലിൽ തന്നെ അപ്പം തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്. എങ്ങനെയാണ് അപ്പം തയ്യാറാക്കുന്നത് എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നല്ല സോഫ്റ്റ് ടെസ്റ്റി ആയിട്ടുള്ള അപ്പത്തിന്റെ മാവ് തയ്യാറാക്കാനായി ഒരു ഗ്ലാസ് പച്ചരി എടുക്കുക.
പിന്നീട് ഇത് അളവിൽ തന്നെയാണ് ബാക്കിയുള്ളതും എടുക്കേണ്ടത്. ഈ അരി നല്ല രീതിയിൽ തന്നെ കഴുകിയെടുക്കുക. പിന്നീട് ഇതിലേക്ക് ചേർത്ത് കൊടുക്കുന്നത് പെരുംജീരകമാണ്. കാൽ ടീസ്പൂൺ താഴെ ചേർത്താൽ മതി. ഇതും കൂടി ചേർത്ത് മാവ് തയ്യാറാക്കുകയാണ് എങ്കിൽ ശരിക്കും റസ്റ്റോറന്റ് സ്റ്റൈലിൽ തന്നെ ടെസ്റ്റ് ലഭിക്കുന്നതാണ്. പിന്നീട് വെള്ളം ഒഴിച്ച് ഏകദേശം നാലഞ്ചു മണിക്കൂർ നല്ല രീതിയിൽ തന്നെ കുതിർത്തി വയ്ക്കുക. ഒപ്പം തന്നെ മാവ് പൊങ്ങി വരാനായി ഇവിടെ ആവശ്യമുള്ളത് നാളികേര വെള്ളമാണ്.
ഇത് മൊത്തം ഇതിലേക്ക് ചേർത്ത് കൊടുക്കുക. കുറച്ചു പഞ്ചസാര കൂടി ചേർത്ത് മാറ്റിവെക്കുക. അപ്പത്തിന്റെ മാവ് അരച്ച് കിട്ടുന്ന ആ സമയമാകുമ്പോഴേക്കും ഇത് നല്ലതുപോലെ തന്നെ ഫെർമേന്റെഷൻ കഴിഞ്ഞ് കിട്ടുന്നതാണ്. ഈ യൊരു തേങ്ങ വെള്ളം കൂടി ഒഴിച്ച് ശേഷം അപ്പത്തിന്റെ മാവ് അരച്ചെടുക്കുകയാണ് എങ്കിൽ നല്ല നല്ല കള്ളപ്പം തയ്യാറാക്കുന്ന പോലെ തന്നെ ഇത് തയ്യാറാക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.