എല്ലാവർക്കും ഉപകാരപ്പെടുന്ന കുറച്ച് ടിപ്പുകൾ ആണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. വീട്ടിൽ പലപ്പോഴും നിങ്ങൾ ചിന്തിച്ചിട്ട് ഉള്ള ഒന്നായിരിക്കാം ഇത് ഇനി ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ മാറ്റാം. ആദ്യത്തെ ടിപ്പ് നോക്കാം. മീൻ മുറിച്ചുകഴിഞ്ഞാൽ കയ്യിൽ നിന്ന് അതിന്റെ ദുർഗന്ധം മാറ്റിയെടുക്കാൻ സഹായകരം ആയ ഒന്നാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്.
രണ്ടുമൂന്ന് കറിവേപ്പില എടുത്ത ശേഷം നല്ല രീതിയിൽ കൈയിലിട്ട് തിരുമുക. ഇങ്ങനെ ചെയ്താൽ മീൻ സ്മെൽ മാറുകയും കറിവേപ്പിലയുടെ മണം വരികയും ചെയ്യുന്നു. അതുപോലെതന്നെയാണ് പപ്പായ ഇലയും. ആ ഒരു ഇല ഉപയോഗിച്ചും ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാവുന്നതാണ്. അടുത്തത് ചെറിയ പഴങ്ങളിൽ ചെറിയ ഈച്ചകളുടെ ശല്യം ഉണ്ടാകാം. എന്തെല്ലാം ചെയ്താലും ഇത്തരത്തിലുള്ള ചെറിയ ഈച്ചകളുടെ ശല്യം ഉണ്ടാകും.
ഇതു മാറ്റിയെടുക്കാൻ സഹായകരമായ ഒന്നാണ് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത്. നിങ്ങൾക്ക് വളരെ എളുപ്പം തോന്നുന്നത് ഉപയോഗിച്ചു നോക്കാവുന്നതാണ്. കേടായ ഏതെങ്കിലും പഴം എടുക്കുക ആപ്പിളോ ചെറുപഴം മതി. അതിൽ നിന്ന് കുറച്ച് പീസ് കട്ട് ചെയ്ത് എടുക്കുക. പിന്നീട് ഇതിലേക്ക് അര ഗ്ലാസ് വെള്ളം കുറച്ച് പഞ്ചസാരയും ചേർത്തിളക്കുക.
കുറച്ച് ഡിഷ് വാഷ് ചേർത്ത് കൊടുക്കുക. നന്നായി മിക്സ് ചെയ്ത ശേഷം. പ്ലാസ്റ്റിക് കവർ ഉപയോഗിച്ച് മൂടിവെക്കുക. പിന്നീട് അതിനെ ചെറിയ ഹോളുകൾ ഇട്ടു കൊടുക്കുക. ഇത് ഈച്ചകൾ ഉള്ള ഭാഗത്ത് വെക്കാം. ഇങ്ങനെ ചെയ്താൽ പെട്ടെന്ന് തന്നെ ഇത്തരം ഈച്ച ശല്യം മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. നിങ്ങൾക്ക് വളരെ വേഗം തന്നെ വീട്ടിൽ തയ്യാറാക്കാൻ കഴിയുന്ന ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.