ഹോട്ടലിലേക്ക് 10 രൂപയുമായി ഭക്ഷണം കഴിക്കാൻ എത്തിയ വൃദ്ധൻ പറഞ്ഞത് കേട്ടാൽ കണ്ണു നിറഞ്ഞ പോകും. കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിൽ വയറലായ ഒരു കുറിപ്പാണ് ഇത്. ഒരു ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ കയറിയപ്പോൾ കണ്ട കാഴ്ചയാണ് ഇത്. ഒരാൾ ഹോട്ടലിൽ വന്നു ചോദിച്ചു എത്രയാണ് ഊണിന് ചേട്ടൻ മറുപടി പറഞ്ഞു മീൻ അടക്കം 50 രൂപ. മീനില്ലാതെ ആണെങ്കിൽ 30 രൂപ. അയാൾ തന്റെ മുഷിഞ്ഞ പോക്കറ്റിൽ നിന്നും തപ്പിയെടുത്ത 10 രൂപ ചേട്ടന് നേരെ നീട്ടിക്കൊണ്ടു പറഞ്ഞു. ഇതേ ഉള്ളൂ എന്റെ കയ്യിൽ അതിനുള്ളത് തന്നാൽ മതി. വെറും ചോറ് ആയാലും കുഴപ്പമില്ല.
വിശപ്പ് മാറിയാൽ മതി. ഇന്നലെ ഉച്ചയ്ക്ക് മുതൽ ഒന്നും കഴിച്ചിട്ടില്ല. അതു പറയുമ്പോൾ അയാളുടെ വാക്കുകൾ ഇടറിയിരുന്നു. ഹോട്ടലിലെ ചേട്ടൻ മീൻ അല്ലാത്ത എല്ലാം അയാൾക്ക് വിളമ്പി. ഞാൻ അയാൾ കഴിക്കുന്നത് നോക്കിയിരുന്നു. അയാളുടെ കണ്ണിൽ നിന്നും കണ്ണുനീർ പൊടിയുന്നുണ്ടായിരുന്നു. അത് തുടച്ചുകൊണ്ട് കൊച്ചുകുട്ടിയെപ്പോലെ അയാൾ പതുക്കെ കഴിക്കുന്നത് കണ്ടപ്പോൾ അടുത്തിരുന്ന ആൾ ചോദിച്ചു എന്തിനാണ് കരയുന്നത്. അദ്ദേഹം കണ്ണു തുടച്ചു കൊണ്ട് മറുപടി പറഞ്ഞു.
എന്റെ കഴിഞ്ഞ ജീവിതം ഓർത്ത് കരഞ്ഞു പോയതാണ്. മൂന്ന് മക്കളാണ് എനിക്ക്. രണ്ട് ആണും ഒരു പെണ്ണും മൂന്നു പേർക്കും നല്ല ജോലിയുണ്ട്. എനിക്ക് കിട്ടാതെ പോയ എല്ലാ സൗഭാഗ്യങ്ങളും ഞാൻ അവർക്ക് നൽകി. അതിനായി ഞാൻ നഷ്ടപ്പെടുത്തിയത് എന്റെ യൗവ്വനം ആണ്. 28 വർഷത്തെ പ്രവാസ ജീവിതം. എല്ലാറ്റിനും എനിക്ക് താങ്ങായിരുന്ന അവൾ നേരത്തെ എന്നെ തനിച്ചാക്കി പോയി. വീട് ഭാഗം വയ്ക്കുന്നത് വരെ മക്കൾക്കും മരുമക്കൾക്കും വലിയ കാര്യം ആയിരുന്നു.
ഭാഗം വെപ്പ് കഴിഞ്ഞപ്പോൾ ഞാൻ ഒരു ഭാരമായി തീർന്നു. എല്ലാറ്റിനും എന്നെ കുറ്റപ്പെടുത്തും. അവർ എല്ലാവരും ഉണ്ടിട്ടെ ഞാൻ ഉണ്ണാൻ ഇരിക്കൂ. എന്നാലും ഞാൻ കേൾക്കേ കുറ്റം പറയും. അവരുടെ കുത്തുവാക്കുകൾ സഹിക്കവയ്യാതായപ്പോൾ ഇറങ്ങി പോന്നതാണ്. ഇന്നത്തെ കാലത്തെ മാതാപിതാക്കളോടുള്ള മക്കളുടെ സമീപനമാണ് ഇവിടെ കാണാൻ കഴിയുക. കണ്ണ് നിറയ്ക്കുന്ന രംഗങ്ങളാണ് അവിടെ കണ്ടത്. എങ്ങോട്ടെന്നില്ലാതെ അയാൾ നടന്നു പോയി. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.