മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന ഒന്നാണ് മീൻ കറി. ഏതു മീനായാലും മീൻ കറി ഉണ്ടെങ്കിൽ ചോറ് ഒരു പറ തന്നെ ഉണ്ണും. ഇത്തരത്തിൽ മീൻ കറി മുളകിട്ടും നാളികേരമരച്ചും പാല് പിഴിഞ്ഞും എല്ലാം വ്യത്യസ്തമായി ഉണ്ടാക്കാറുണ്ട്. അത്തരത്തിൽ വളരെ വ്യത്യസ്തമായിട്ടുള്ള ഒരു മീൻ കറിയാണ് ഇതിൽ കാണുന്നത്. അത്യുഗ്രൻ രുചിയിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു മീൻ കറിയാണ് ഇത്.
ഇതിന്റെ പ്രത്യേകത എന്ന് പറയുന്നത് മീൻ ഇല്ലാത്ത ഒരു മീൻ കറിയാണ്. മീൻ ഇടാതെ തന്നെ മീൻകറിയുടെ അതേ രുചിയിൽ ഉണ്ടാക്കിയെടുക്കുന്ന ഒരു സൂപ്പർ കറിയാണ് ഇത്. ചോറിന്റെ കൂടെയും ചപ്പാത്തിയുടെ കൂടെയും എല്ലാം ഒരുപോലെ കഴിക്കാൻ സാധിക്കുന്ന ഒരു കറി തന്നെയാണ് ഇത്. നമ്മുടെ വീട്ടിലുള്ള ഭക്ഷ്യവസ്തുക്കൾ ഉപയോഗിച്ചുകൊണ്ട് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാവുന്ന ഒന്ന് തന്നെയാണ് ഇത്.
ഇതിനായി ഏറ്റവും ആദ്യം ചെയ്യേണ്ടത് മിക്സിയുടെ ജാറിൽ നാളികേരം ചിരകിയതും ഒപ്പം അല്പം മുളകുപൊടിയും ഉലുവ മഞ്ഞൾപൊടി മല്ലിപ്പൊടി എന്നിവ ചേർത്ത് നല്ലവണ്ണം അരച്ചെടുക്കുകയാണ് വേണ്ടത്. പിന്നീട് ഒരു ചട്ടിയിലേക്ക് അല്പം വെളിച്ചെണ്ണ ചേർത്ത് കടുകും ഉലുവയും പൊട്ടിക്കേണ്ടതാണ്.
ഈ കറി ഉണ്ടാക്കുന്നതിനുവേണ്ടി ഏറ്റവും നല്ലത് മൺചട്ടി എടുക്കുന്നതാണ്. സ്റ്റീൽ പാത്രത്തിൽ ഉണ്ടാക്കാമെങ്കിലും മൺചട്ടിയിൽ ഉണ്ടാക്കിയാൽ മാത്രമേ മീൻകറിക്ക് അതിന്റേതായ ഒരു രുചി ലഭിക്കുകയുള്ളൂ. പിന്നീട് ചട്ടിയിലേക്ക് വെളുത്തുള്ളി ഇഞ്ചി ചുവന്നുള്ളി സബോള വേപ്പില എന്നിങ്ങനെയുള്ളവ നല്ലവണ്ണം ചേർത്ത് ഇളക്കുകയാണ് വേണ്ടത്. തുടർന്ന് വീഡിയോ കാണുക.