Gas trouble solution in malayalam : പല തരത്തിലുളള രോഗങ്ങളാണ് ഇന്ന് ഓരോരുത്തരും നേരിടുന്നത്. അത്തരത്തിൽ നമ്മെ ദൈനംദിന ജീവിതത്തിൽ വളരെയധികം ബുദ്ധിമുട്ടിക്കുന്ന പ്രശ്നങ്ങളാണ് ഗ്യാസ്ട്രബിൾ നെഞ്ചരിച്ചിൽ എന്നിങ്ങനെയുള്ള പ്രശ്നങ്ങൾ. ഇത്തരം പ്രശ്നങ്ങൾ ദഹന സംബന്ധമായ ഉണ്ടാകുന്ന പ്രശ്നങ്ങളാണ്. അത്തരത്തിൽ ഗ്യാസ്ട്രബിൾ നെഞ്ചരിച്ചിൽ നെഞ്ചുവേദന വയറുവേദന വയറു പിടുത്തം മലബന്ധം വയറിളക്കം എന്നിങ്ങനെ ഒട്ടനവധി പ്രശ്നങ്ങളാണ് ഉണ്ടാകുന്നത്.
പലപ്പോഴും ഇത്തരം പ്രശ്നങ്ങൾ നാം വളരെ നിസ്സാരമായിട്ടാണ് കാണാറുള്ളത്. നമ്മുടെ ജീവിതത്തോടൊപ്പം ഉള്ള ഒന്നായിട്ടാണ് ഇത്തരം രോഗങ്ങളെ നാം കാണുന്നത്. എന്നാൽ നാമോരോരുത്തരും ഒരു കാര്യം മനസ്സിലാക്കാതെ പോകുന്നുണ്ട്. ഇത്തരത്തിൽ നാം നിസ്സാരമായി കാണുന്ന ഈ ഗ്യാസ്ട്രബിളും നെഞ്ചരിചിലും എല്ലാമാണ് നമ്മുടെ ശരീരത്തിൽ മറ്റു പല രോഗാവസ്ഥകളെ സൃഷ്ടിക്കുന്നത്.
അത് ചിലപ്പോൾ മുട്ട് വേദന നടുവേദന എന്നിങ്ങനെ പലതരത്തിലുള്ള വേദനകൾ ആയിട്ടും പ്രകടമാകാറുണ്ട്. ഇത്തരത്തിലുള്ള വേദനകൾക്ക് പുറകെ പോകുമ്പോൾ നാം ഓരോരുത്തരും ആദ്യം ചിന്തിക്കേണ്ടത് നമ്മുടെ ഗ്യാസ് എന്ന പ്രശ്നത്തെ മലകടക്കാനാണ്. അതായത് നമ്മുടെ ചെറുകുടലിന്റെ ആരോഗ്യം അത്രയ്ക്ക് നല്ലതല്ല എന്നതാണ് ഇത്തരം ഒരു പ്രശ്നം നമുക്ക് വെളിവാക്കി തരുന്നത്.
അതിനാൽ തന്നെ ആ പ്രശ്നം മറികടക്കുകയാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ അനുബന്ധിച്ച് നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന ഒട്ടനവധി മറ്റു പ്രശ്നങ്ങളെയും നമുക്ക് മറികടക്കാൻ സാധിക്കുന്നു. അത്തരത്തിൽ ചെറുകുടലിൽ നല്ല ബാക്ടീരിയകൾക്ക് പകരം ചീത്ത ബാക്ടീരിയകൾ പെറ്റു പെരുക്കുമ്പോഴാണ് ദഹനസംബന്ധമായുള്ള ഇത്തരം ഒരു അവസ്ഥ ഉണ്ടാകുന്നതും അതേ തുടർന്ന് മറ്റു പല രോഗങ്ങൾ ഉടലെടുക്കുന്നതും. തുടർന്ന് വീഡിയോ കാണുക.