നമ്മുടെ ചുറ്റുപാടും ധാരാളമായി തന്നെ കാണാൻ സാധിക്കുന്ന ഒരു ഫലവർഗ്ഗമാണ് പേരക്കായ. ഇത് ഫലം എന്നതിൽ ഉപരി ഒരു ഔഷധമായി തന്നെ നമുക്ക് കണക്കാക്കാവുന്നതാണ്. അത്രമേൽ ഔഷധഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒരു ഫലവർഗ്ഗമാണ് ഇത്. വിറ്റാമിൻ സിയുടെ ഒരു കലവറ തന്നെയാണ് ഈ പേരക്കായ. വിറ്റാമിൻ സി ധാരാളമായി തന്നെ പേരക്കായയിൽ അടങ്ങിയതിനാൽ ഇത് നമ്മുടെ ശരീരത്തിലെ രോഗപ്രതിരോധ സംവിധാനത്തെ പ്രോത്സാഹിപ്പിക്കുകയും.
അതുവഴി നമ്മുടെ ശരീരത്തിലേക്ക് കയറിക്കൂടുന്ന വൈറസുകളെയും അണുബാധകളെയും ചെറുക്കുകയും ചെയ്യുന്നു. കൂടാതെ നാരുകളാൽ സമ്പുഷ്ടമായതിനാൽ തന്നെ ഇതിന്റെ ഉപയോഗം നമ്മുടെ ശരീരത്തിലെ ദഹനപ്രക്രിയയെ ഉത്തേജിപ്പിക്കുകയും അതുവഴി ദഹനക്കേട് മൂലം ഉണ്ടാകുന്ന മലബന്ധം വയറുവേദന വയറു പിടുത്തം എന്നിങ്ങനെയുള്ള രോഗങ്ങളെ തടയാനും സാധിക്കുന്നു. കൂടാതെ ഇതിന്റെ ഉപയോഗം രക്തത്തിൽ.
അടിഞ്ഞു കൂടിയിട്ടുള്ള കൊഴുപ്പിനെ കുറയ്ക്കുന്നതിനും പ്രമേഹത്തെ കുറയ്ക്കുന്നതിനും എല്ലാം സഹായകരമാണ്. കൂടാതെ ഇതിൽ ധാരാളം ഫോളിക് ആസിഡുകൾ അടങ്ങിയിട്ടുള്ളതിനാൽ ഗർഭിണികൾക്ക് അനുയോജ്യമായിട്ടുള്ള ഒരു ഭക്ഷ്യ പദാർത്ഥം കൂടിയാണ് ഇത്. ഇതിൽ വിറ്റാമിൻ എ ധാരാളമായി തന്നെ അടങ്ങിയിട്ടുണ്ട്. അതിനാൽ തന്നെ നമ്മുടെ കണ്ണിന്റെ കാഴ്ച ശക്തി.
വർധിപ്പിക്കുന്നതിനും നേത്രരോഗങ്ങളെ തടയുന്നതിനും ഇത് ഉപകാരപ്രദമാണ്. അതുപോലെ തന്നെ നമ്മുടെ ശരീരത്തിലെ കൂടിയ ബ്ലഡ് പ്രഷറിനെ കുറയ്ക്കാനും ഇത് ഉപകാരപ്രദമാണ്. അത്തരത്തിൽ ബിപിയെ കുറയ്ക്കുന്നതിന് വേണ്ടി പേരക്ക ഉപയോഗിച്ചിട്ടുള്ള ഒരു ജ്യൂസ് ആണ് ഇതിൽ കാണുന്നത്. ഇത് കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ തന്നെ കുടിക്കാവുന്ന ഒന്നാണ്. തുടർന്ന് വീഡിയോ കാണുക.