വർഷങ്ങളായി നമ്മെ ബുദ്ധിമുട്ടിക്കുന്ന ഒരു രോഗമാണ് പ്രമേഹം. എന്നാൽ പണ്ടുകാലത്തെ അപേക്ഷിച്ച് ഇന്നത്തെ സമൂഹത്തിൽ പ്രമേഹരോഗികളുടെ എണ്ണം ദിനംപ്രതി വർധിക്കുകയാണ്. 5ൽ 3 ആൾക്കെങ്കിലും പ്രമേഹം ഉണ്ട് എന്നുള്ള ഒരു സ്ഥിതിയാണ് ഇന്ന് ഉള്ളത്. അത്രയധികം നമ്മുടെ സമൂഹത്തെ ഒട്ടാകെ ബാധിച്ചിരിക്കുന്ന ഒരു വലിയ പ്രശ്നം തന്നെയാണ് ഇത്. ജീവിതശൈലിയിലെ അപാകതകൾ മൂലം മനുഷ്യ ശരീരത്തിലേക്ക് കടന്നുവരുന്ന ഒരു നിശബ്ദത കൊലയാളി കൂടിയാണ് ഇത്.
പ്രമേഹം എന്നു പറയുന്നത് നമ്മുടെ ശരീരത്തിൽ ഗ്ലൂക്കോസിന്റെ അളവിൽ ഉണ്ടാകുന്ന വർദ്ധനവാണ്. നാം കഴിക്കുന്ന ഭക്ഷണങ്ങളിൽ അമിതമായി മധുര പലഹാരങ്ങളും ബേക്കറി ഐറ്റംസുകളും അന്നജങ്ങളും ഉൾപ്പെടുമ്പോൾ അവ ശരീരത്തിൽ എത്തുകയും അതിന്റെ ഫലമായി ഗ്ലൂക്കോസ് കണ്ടന്റ് വർദ്ധിക്കുകയും ചെയ്യുന്നു. ഇത്തരമൊരു അവസ്ഥയിൽ അതിനെ ലയിപ്പിക്കുന്നതിന് വേണ്ടിയുള്ള ഇൻസുലിൻ നമ്മുടെ ശരീരത്ത്.
ഉണ്ടെങ്കിലും അതിനെ പ്രവർത്തിക്കാൻ കഴിയാതെ വരികയും അതിന്റെ ഫലമായി പ്രമേഹം എന്ന രോഗം ഉടലെടുക്കുകയും ചെയ്യുന്നു. പ്രധാനമായും രണ്ടുവിധത്തിലാണ് പ്രമേഹം ഉള്ളത്. ടൈപ്പ് വൺ ഡയബറ്റിക്സ് ടൈപ്പ് ടു ഡയബറ്റിക്സ് എന്നിങ്ങനെയാണ് ഇവ. ടൈപ്പ് വൺ ഡയബറ്റിക്സ് എന്ന് പറയുന്നത് ജനിതകപരമായിട്ടുള്ള പ്രമേഹമാണ്. കുട്ടികളിലാണ് ഇത് കാണുന്നത്. ഇത് നമുക്ക് മരുന്നുകൾ കൊണ്ടോ.
മറ്റു മാർഗ്ഗങ്ങൾ കൊണ്ടോ പിടിച്ചുനിർത്താൻ ആവുകയില്ല. ഇൻസുലിൻ ഉത്പാദിപ്പിക്കപ്പെടാത്ത അവസ്ഥയാണ് ഇത്. എന്നാൽ ടൈപ്പ് ടു ഡയബറ്റിക്സ് എന്ന് പറയുന്നത് ഇൻസുലിൻ മതിയായി തന്നെ നമ്മുടെ ശരീരത്ത് ഉണ്ടെങ്കിലും അതിനെ പ്രവർത്തിക്കാൻ കഴിയാത്ത അവസ്ഥയാണ്. ഇന്നത്തെ ഒട്ടുമിക്ക ആളുകളും നേരിടുന്ന ഒരു ഡയബറ്റിക്സ് കൂടിയാണ് ഇത്. തുടർന്ന് വീഡിയോ കാണുക.