രോഗങ്ങൾ പലവിധത്തിലാണ് നമ്മളിലേക്ക് കടന്നു വരുന്നത്. നാം ശ്വസിക്കുന്ന വായുവിലൂടെയും നാം കഴിക്കുന്ന ഭക്ഷണങ്ങളിലൂടെയും എല്ലാം രോഗങ്ങൾ പലതരത്തിൽ കടന്നു വരുന്നു. ഇത്തരത്തിൽ രോഗങ്ങൾ കടന്നു വരുന്നതിനാൽ തന്നെ നാം ഓരോരുത്തരും കഴിക്കുന്ന ഭക്ഷണങ്ങളും ഭക്ഷ്യ പദാർത്ഥങ്ങളും വിഷരഹിതമാണെന്ന് ഉറപ്പുവരുത്തേണ്ടതാണ്. അത്തരത്തിൽ ഒട്ടനവധി തെറ്റുകളാണ് നമ്മുടെ അടുക്കളകളിൽ സ്ഥിരമായി നടക്കുന്നത്. ഇത്തരത്തിൽ നാം ആഹാരം ഉണ്ടാക്കുവാൻ.
ഉപയോഗിക്കുന്ന ആഹാരപദാർത്ഥങ്ങളും പാത്രങ്ങളും മസാലക്കൂട്ടുകളും എണ്ണകളും എല്ലാം തന്നെ നമ്മളിലേക്ക് രോഗങ്ങൾ കൊണ്ടുവരുന്നതിന്റെ കാരണങ്ങളാണ്. അമിതമായി എണ്ണകളും മറ്റും ആഹാരപദാർത്ഥങ്ങളിൽ ഉപയോഗിക്കുന്നത് വഴി നമ്മുടെ ശരീരത്തിലേക്ക് കൊഴുപ്പുകൾ കയറി കൂടുകയും അത് രക്തക്കുഴലുകളിൽ കട്ടപിടിക്കാനും കരളിൽ അടിഞ്ഞു കൂടാനും സാധ്യതയുണ്ട്. ഇത് ഹൃദ്രോഗം ലിവർ ഫെയിലിയർ എന്നിവയിലേക്ക് നയിക്കുന്നു. അതുപോലെ തന്നെയാണ് നമുക്ക് രോഗങ്ങൾ സമ്മാനിക്കുന്ന ഒന്നാണ്.
ഉപയോഗിക്കുന്ന പാത്രങ്ങൾ. ഇന്ന് സ്റ്റീൽ പാത്രങ്ങൾ അലുമിനിയം പാത്രങ്ങൾ പ്ലാസ്റ്റിക് പാത്രങ്ങൾ നോൺസ്റ്റിക് പാത്രങ്ങൾ എന്നിങ്ങനെ വ്യത്യസ്ത പാത്രങ്ങളാണ് ആഹാരം പാകം ചെയ്യുന്നതിനും ആഹാരം വിളമ്പി സൂക്ഷിക്കുന്നതിനും ഉപയോഗിക്കുന്നത്. അവയുടെ ക്വാളിറ്റി ആണ് നമ്മളിലേക്ക് രോഗങ്ങൾ കൊണ്ടുവരുന്നത്. വളരെ വില കുറഞ്ഞ മോശം ക്വാളിറ്റിയുള്ള പ്ലാസ്റ്റിക് പാത്രങ്ങൾ ഉപയോഗിക്കുന്നത് വഴി നമ്മുടെ ആരോഗ്യത്തിന് അത് ദോഷകരമായി ബാധിക്കുന്നു.
അതുപോലെ തന്നെ നോൺസ്റ്റിക് പാത്രങ്ങൾ ഉപയോഗിക്കുമ്പോൾ കുറച്ചു കഴിയുമ്പോൾ അതിന്റെ ഉള്ളിലുള്ള കോട്ടിംഗ് പോവുകയും അത് വീണ്ടും നാം ഉപയോഗിക്കുകയും ചെയ്യുന്നു. ഇത്തരത്തിൽ കോട്ടിംഗ് പോയ പാത്രങ്ങൾ ഉപയോഗിക്കുന്നത് വഴി ആ അലുമിനിയം കണ്ടെന്റുകൾ ഭക്ഷണങ്ങളിലൂടെ നമ്മുടെ ശരീരത്തിലേക്ക് എത്തുകയും പലതരത്തിലുള്ള രോഗങ്ങൾ അതുവഴി ഉടലെടുക്കുകയും ചെയ്യുന്നു. തുടർന്ന് വീഡിയോ കാണുക.