വൈവിധ്യമാർന്ന ലോകത്തിലെ വ്യത്യസ്ത രോഗങ്ങളാൽ വലയുന്നവരാണ് നാം ഏവരും. ചിലത് നിത്യേന നമ്മുടെ ജീവിതത്തിൽ കാണുന്നു. ഇവയിൽ ഇന്നത്തെ സമൂഹം ഏറ്റവും അധികം നേരിടുന്ന ഒരു പ്രശ്നമാണ് അലർജി. അലർജി എന്ന് പറയുന്നത് നമ്മുടെ ശരീരം ചില വസ്തുക്കളോട് അധികമായി പ്രതികരിക്കുന്ന അവസ്ഥയാണ്. ഇത് പലർക്കും പല രീതിയിലാണ് ബാധിക്കാറുള്ളത്. ശ്വസിക്കുന്ന വായുവിലൂടെയും കഴിക്കുന്ന ഭക്ഷ്യ പദാർത്ഥങ്ങളിലൂടെയും ഇത്തരത്തിൽ അലർജികൾ ഉണ്ടാകുന്നു.
കൂടാതെ അമിതമായി ചൂടെടുക്കുന്നതും അമിതമായി തണവേൽക്കുന്നതും എല്ലാം അലർജികളുടെ മറ്റു കാരണങ്ങളാണ്. ഇത് പനി ചുമ കഫക്കെട്ട് ജലദോഷം സ്കിന്നിലെ റാഷസ് എന്നിങ്ങനെ ഒട്ടനവധി ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നുണ്ട്. അതിൽ കോമൺ ആയി കാണുന്നവയാണ് കഫക്കെട്ട് ചുമ തുമ്മൽ എന്നിങ്ങനെയുള്ളവ. ഇതിനെ അലർജി റൈനൈറ്റിസ് എന്ന് പറയുന്നു. ഇത്തരമൊരു അവസ്ഥയിൽ വിട്ടുമാറാത്ത ചുമ ജലദോഷം തുമ്മൽ ചെവിക്കുള്ളിൽ ഉണ്ടാകുന്ന.
അമിതമായിട്ടുള്ള ചൊറിച്ചിൽ ചെവിയിലെ പഴുപ്പ് എന്നിങ്ങനെയൊക്കെ പ്രകടമാകാറുണ്ട്. ഈയൊരു അവസ്ഥയിൽ ചിലവർക്ക് കണ്ണിൽ ചുവന്ന നിറവും കണ്ണിൽ നിന്ന് കണ്ണുനീർ വരുന്നതായും കാണുന്നു. കൂടാതെ ചിലവർക്ക് ചില ഭക്ഷണപദാർത്ഥങ്ങൾ ശരീരത്തിന് പിടിക്കാതെ വരുമ്പോഴും ഇത്തരത്തിൽ അലർജികൾ കാണാറുണ്ട്. ഞണ്ട് കൊഞ്ച് പൈനാപ്പിൾ മഷ്റൂം എന്നിങ്ങനെയുള്ളവ അധികമായി കഴിക്കുമ്പോൾ കാണപ്പെടാറുണ്ട്.
ഇത്തരം അലർജികൾ കൂടുതലായും നമ്മുടെ ചർമ്മത്ത് ഉണ്ടാകുന്ന ചൊറിച്ചിലുകളും പൊട്ടലുകളും ആയാണ് കാണപ്പെടുന്നത്. കൂടാതെ ഇത് വയറിളക്കം വയറുവേദന എന്നിങ്ങനെയുള്ള മറ്റു പ്രശ്നങ്ങളും സൃഷ്ടിക്കുന്നു. കൂടാതെ ചിലവർക്ക് വെയിൽ അടിക്കുമ്പോൾ കയ്യിൽ ചെറിയ കറുത്ത പാടുകളും ചൊറിച്ചിലുകളും അനുഭവപ്പെടാറുണ്ട്. തുടർന്ന് വീഡിയോ കാണുക.