To reduce fat in body : വ്യത്യസ്തമായ ശരീരങ്ങൾക്ക് ഉടമകളാണ് നാമോരോരുത്തരും. ചിലർ അമിതമായി ഭാരം ഉള്ളവരും ചിലർ ഭാരം കുറഞ്ഞ മെലിഞ്ഞവരും ആയിരിക്കും. മറ്റു ചിലർ ഈ രണ്ട് അവസ്ഥകൾക്കും ഇടയിലുള്ളവരും ആകാം. ഇത്തരത്തിൽ അമിതമായി ഭാരം ഉള്ളവരിൽ ഒട്ടനവധി അസ്വസ്ഥതകൾ കാണുന്നു. അവർക്ക് നടക്കുമ്പോൾ കിതപ്പും ശ്വാസ തടസ്സവും ഉണ്ടാകുന്നു. കൂടാതെ അധിക ദൂരം നടക്കുന്നതു വഴി മുട്ടുവേദനയും മറ്റും ശാരീരിക വേദനകളും അവരിൽ സ്ഥിരമായി തന്നെ കാണാം.
കൂടാതെ അമിതമായി ഹൃദയമിടിപ്പ് കൂടുന്നതും ഉറക്കത്തിൽ കൂർക്കം വലി ഉണ്ടാകുന്ന അവസ്ഥയും ഇവരിൽ കാണുന്നു. ഇത്തരത്തിൽ അമിതഭാരമുള്ള ശരീരങ്ങളിൽ കൊഴുപ്പുകൾ ധാരാളമായി തന്നെ ഉണ്ടാകുന്നു. ഇത്തരത്തിലുള്ള കൊഴുപ്പുകൾ നമ്മുടെ രക്തക്കുഴലുകളിൽ അടിഞ്ഞു കൂടുകയാണെങ്കിൽ പലതരത്തിലുള്ള ബ്ലോക്കുകളും മറ്റും ഉണ്ടാകുന്നു. ഇത് ഒട്ടനവധി രോഗങ്ങളെ ക്ഷണിച്ചു വരുത്തുന്നതിനുള്ള ഒരു കാരണമാണ്. ഇത്തരത്തിൽഅമിതഭാരം ഉണ്ടാകുന്ന പ്രധാന കാരണങ്ങൾ എന്ന് പറയുന്നത്.
അമിതമായി ഫാസ്റ്റ് ഫുഡുകളും ജങ്ക് ഫുഡുകളും ഉപയോഗിക്കുന്നതും ഹോർമോണുകളിൽ ഉണ്ടാകുന്ന വേരിയേഷനുകളും ഉറക്കമില്ലായ്മ മാനസിക സംഘർഷങ്ങൾ എന്നിങ്ങനെയുള്ളവയാണ്. തൈറോയ്ഡ് പിസിഒഡി വെരിക്കോസ് വെയിൻ ആർതറൈറ്റിസ് ഹാർട്ട് റിലേറ്റഡ് പ്രോബ്ലം എന്നിങ്ങനെ ഒട്ടനവധി രോഗങ്ങളെ ഉത്തേജിപ്പിക്കുന്ന ഒന്നാണ് അമിത ഭാരം. അമിതമായി ഭാരമുള്ള ശരീരം ആണെങ്കിൽ അവർക്ക് ആയുസ്സ് മറ്റുള്ളവരെക്കാൾ കുറഞ്ഞതായിരിക്കും.
അതിനാൽ തന്നെ ശരീരഭാരം കുറയ്ക്കേണ്ടത് അനിവാര്യമാണ്. അമിതമായ ഭാരത്തിന്റെ പ്രധാന കാരണം ഹോർമോണുകളിൽ ഉണ്ടാകുന്ന വേരിയേഷനുകൾ ആണെങ്കിൽ യഥാക്രമം അവ ശരിയാക്കുകയാണ് ആദ്യം ചെയ്യേണ്ടത്. കൂടാതെ ധാരാളം കൊഴുപ്പുകളും മധുരങ്ങളും അടങ്ങിയിട്ടുള്ള പദാർത്ഥങ്ങളും കാർബോഹൈഡ്രേറ്റുകൾ ധാരാളം അടങ്ങിയ അരി ഗോതമ്പ് മുതലായവയും പൂർണമായും ഭാഗികമായോ ഒഴിവാക്കുകയും വേണം. തുടർന്ന് വീഡിയോ കാണുക. Video credit : Kerala Dietitian