ഇന്നത്തെ സമൂഹത്തിൽ സർവ്വസാധാരണമായി കൊണ്ടിരിക്കുന്ന ഒരു രോഗമാണ് ഹൃദയസംബന്ധമായ രോഗങ്ങൾ. പ്രായഭേദമന്യേ സ്ത്രീയിലും പുരുഷനിലും ഇത് ഒരുപോലെ തന്നെ കാണുന്നു. ഇത്തരത്തിൽ ഹൃദയസംബന്ധമായുള്ള രോഗങ്ങളുടെയും പ്രധാന കാരണം എന്ന് പറയുന്നത് രക്തക്കുഴലുകളിൽ അമിതമായി കൊഴുപ്പുകളും ടോക്സിനുകളും ഷുഗറും അടിഞ്ഞു കൂടുന്നതാണ്. ഇത്തരത്തിൽ ക്രമാതീതമായി ഇവ അടിഞ്ഞുകൂടി രക്തക്കുഴലുകളുടെ വികാസം ചുരുങ്ങുകയും രക്തപ്രവാഹം തടസ്സപ്പെട്ട്.
ഓക്സിജൻ സപ്ലൈ ഇല്ലാതാവുകയും ചെയ്യുന്ന അവസ്ഥയാണ് ഇത്. ഹാർട്ട് ബ്ലോക്ക് സ്ട്രോക്ക് ഹാർട്ട് അറ്റാക്ക് എന്നിങ്ങനെ ഒട്ടനവധി രോഗങ്ങളാണ് ഹൃദയസംബന്ധമായി ഓരോ വ്യക്തികളിലും കാണുന്നത്. ചിലവർക്ക് യാതൊരു രോഗങ്ങളും മുന്നേ കൂട്ടിയില്ലാതെ തന്നെ ഇത്തരത്തിൽ ഹാർട്ട് അറ്റാക്ക് കാണാവുന്നതാണ്. ഇത്തരത്തിൽ ഹാർട്ട് സംബന്ധമായ രോഗങ്ങളാണ് എന്നുണ്ടെങ്കിൽ അത് പ്രധാനമായും നെഞ്ചുവേദനയും ആയിട്ടാണ് പ്രകടമാകാറുള്ളത്. ഹൃദയത്തിലേക്ക് രക്തം പമ്പ് ചെയ്യാൻ സാധിക്കാതെ.
വരുമ്പോൾ ആ ഭാഗത്ത് ഉണ്ടാകുന്ന വേദനയാണ് അത്. എന്നാൽ ഒട്ടുമിക്ക ആളുകളും നെഞ്ചുവേദനയെ ഗ്യാസ് റിലേറ്റഡ് ആയിട്ടുള്ള പ്രശ്നമാണ് എന്ന് കരുതി ചികിത്സിക്കാതെ നേരം വൈകിപ്പിക്കുന്നത് കാണാറുണ്ട്. ഹൃദയസംബന്ധം ആയിട്ടുള്ള എല്ലാ രോഗങ്ങൾക്കും ഏറ്റവുമധികം ശ്രദ്ധിക്കേണ്ടത് യഥാസമയം ചികിത്സ ഉറപ്പുവരുത്തുക എന്നുള്ളതാണ്. അതിനാൽ തന്നെ ഉണ്ടായ നെഞ്ച് വേദന വിട്ടുമാറാതെ കാഠിന്യം കൂടി വരുന്നതായി കാണുകയാണെങ്കിൽ.
ചികിത്സ വളരെ പെട്ടെന്ന് തന്നെ കൊടുക്കേണ്ടത് അനിവാര്യമാണ്. ഇത്തരത്തിലുള്ള രക്തക്കുഴലുകളെ ബ്ലോക്കുകളെ മാറ്റുന്നതിന് വേണ്ടി ആൻജിയോപ്ലാസ്റ്റി ബൈപാസ് സർജറി എന്നിങ്ങനെയുള്ള മാർഗങ്ങൾ ഇന്ന് നിലവിലുണ്ട്. ഇത്തരം മാർഗ്ഗങ്ങൾ ചെയ്തു രക്തക്കുഴലുകളിലെ ബ്ലോക്കുകൾ നീക്കിയാലും ഭക്ഷണത്തിൽ ക്രമീകരിച്ചും ജീവിതരീതിയിലും മാറ്റങ്ങൾ വരുത്തുകയും ചെയ്യേണ്ടത് അനിവാര്യമാണ്. തുടർന്ന് വീഡിയോ കാണുക.