നാമോരോരുത്തരും ജീവിതത്തിൽ രക്ഷ പ്രാപിക്കാൻ ആഗ്രഹിക്കുന്നവരാണ്. ജീവിതത്തിൽ രക്ഷപ്പെടുന്നത് വേണ്ടി നാം ഒത്തിരി മാർഗ്ഗങ്ങൾ സ്വീകരിക്കുന്നവരാണ്. എന്നാൽ നമ്മുടെ ജീവിതത്തിൽ രക്ഷ കൈവരുന്നതിന് മുന്നോടിയായി നമ്മുടെ വീട്ടിലേക്ക് വരുന്ന ഒന്നാണ് ഉപ്പൻ. ഈ പക്ഷിയെ ചെലടത്ത് ചെമ്പോത്ത് എന്ന് പറയാറുണ്ട്.ചുവന്ന കണ്ണുള്ള ഈ ഉപ്പൻ ഭാഗ്യത്തിന്റെ സൂചികയാണ്.
നാം എവിടെയെങ്കിലും പോകുമ്പോൾ ഇത് നമ്മുടെ എതിർവശത്ത് വരികയാണെങ്കിൽ ഭാഗ്യ ലക്ഷണമായി നാമോരോരുത്തരും കണക്കാക്കാറുണ്ട്. ഗരുഡ പുരാണത്തിലും ഇത്തരം കാര്യങ്ങൾ എഴുതപ്പെട്ടിട്ടുണ്ട്. അതിൽ പറഞ്ഞിരിക്കുന്നത് ഉപ്പനെ നമ്മുടെ വീടുകളിലോ ചുറ്റുപാടുകളിലോ കാണുകയാണെങ്കിൽ നാരായണ നാരായണ എന്ന് മഹാവിഷ്ണു പ്രാർത്ഥിച്ച് ആഗ്രഹങ്ങൾ പറയാവുന്നതാണ് എന്നാണ്. അത്തരത്തിൽ പറയുന്ന ഏതൊരു ആഗ്രഹം സാധിച്ചു കിട്ടുമെന്നാണ് വിശ്വാസം. അതിനാൽ തന്നെ ഉപ്പനെ കാണുമ്പോൾ കല്ലെടുത്തറിയാനോ അതിന് ആട്ടിപ്പായിക്കാനോ പാടില്ല.
ഇത്തരത്തിൽ ചെയ്യുന്ന പക്ഷം നമുക്ക് വരുന്ന ഭാഗ്യത്തെ തെന്നി തെറിപ്പിക്കുക എന്നാണ് അർത്ഥം.ചില സമയത്ത് ഈ ഉപ്പൻ നമ്മുടെ വീടിനു ചുറ്റും വട്ടമിട്ട് നടക്കുകയോ മറ്റോ ചെയ്യുന്നത് നമുക്ക് കാണാൻ സാധിക്കും. വീടുകളിൽ വന്നുചേർന്ന മംഗള കാര്യങ്ങളുടെ സൂചികയാണ് ഇത്. സന്തോഷം നിറഞ്ഞ വാർത്തകളോ അല്ലെങ്കിൽ മംഗള കാര്യങ്ങളും വീടുകളിൽ നടക്കുന്നതിന് മുന്നോടിയാണ് ഇത്തരത്തിൽ ഉപ്പനെ കാണുന്നത്.
ഇത്തരത്തിൽ ഉപ്പനെ കണ്ടു കഴിഞ്ഞാൽ ഏഴു ദിവസത്തിനകം മംഗള കാര്യങ്ങൾ തീർച്ചയാണ്. അതുപോലെതന്നെ വിളക്ക് കത്തിച്ചു പ്രാർത്ഥിക്കുന്ന സന്ധ്യാസമയത്ത് ഉപ്പന്റെ ശബ്ദമോ ഉപ്പന്റെ സാന്നിധ്യമോ വീടുകളിൽ ഉണ്ടെങ്കിൽ അത് മഹാവിഷ്ണു സാന്നിധ്യമാണ്. മഹാവിഷ്ണു നമ്മുടെ വീടുകളിലേക്ക് അനുഗ്രഹം ചൊരിയുന്നതിന്റെ ലക്ഷണമാണ് ഇത്. തുടർന്ന് വീഡിയോ കാണുക.