ഇന്ന് ഓരോ സെക്കൻഡുകളിലും മാറ്റങ്ങൾ വന്നു കൊണ്ടിരിക്കുകയാണ്. ഇത് ഓരോ വ്യക്തികളിലും മാറ്റങ്ങൾ ഉണ്ടാകുന്നതിന് കാരണമാകും. ഇത്തരം മാറ്റങ്ങളാണ് ജീവിതശൈലി രോഗങ്ങളിലേക്ക് നയിക്കുന്നത്. അത്തരത്തിലുള്ള ഒരു ജീവിതശൈലി രോഗാവസ്ഥയാണ് പ്രമേഹം. ശരീരത്തിലെ ഗ്ലൂക്കോസിന്റെ ലെവൽ കൂടുന്ന അവസ്ഥയാണ് പ്രമേഹം. ഇതേക്കുറിച്ച് നാം ഓരോരുത്തരും ബോധവാന്മാരാണ്. എന്നിരുന്നാലും പ്രമേഹം കൂടുതലായി തന്നെ കാണപ്പെടുന്നു.
പ്രമേഹം രണ്ടുവിധത്തിലാണ് പ്രധാനമായും കാണപ്പെടുന്നത്. ടൈപ്പ് വൺ പ്രമേഹവും ടൈപ്പ് ടു പ്രമേഹവും എന്നിങ്ങനെയാണ് അവ. ശരിയായ രീതിയിൽ ശരീരത്തിലെ പാൻക്രിയാസ് എന്ന ഗ്രന്ഥി ഇൻസുലിൻ ഉത്പാദിപ്പിക്കാത്ത അവസ്ഥയാണ് ടൈപ്പ് വൺ പ്രമേഹം എന്നത്. കുട്ടികളാണ് ഈ പ്രമേഹത്തിന് അധികമായി കീഴിപ്പെട്ടിരിക്കുന്നത്. എന്നാൽ ഇൻസുലിൻ ശരീരത്തിൽ ആവശ്യത്തിന് അധികം ഉണ്ടെങ്കിലും അതിനെ പ്രവർത്തിക്കാൻ കഴിയാത്ത അവസ്ഥയാണ് ടൈപ്പ് 2 പ്രമേഹം എന്നതിൽ വരുന്നത്.
ഇന്ന് കൂടുതലുമായും ടൈപ്പ് ടു പ്രമേഹമാണ് കാണുന്നത്. അതോടൊപ്പം തന്നെ ഗർഭിണികളിലും ഗർഭസ്ഥ സമയത്തെ ശരീരഭാരം കൂടുന്നത് വഴിയും പ്രമേഹം കാണപ്പെടുന്നു. എന്നാൽ ഇത് പ്രസവം കഴിയുന്നതോടുകൂടി തന്നെ പൂർണ്ണമായും നീങ്ങുന്നു. ഇങ്ങനെയെല്ലാം പ്രമേഹം ശരീരത്തിൽ കാണാവുന്നതാണ്. പ്രമേഹം എന്ന അവസ്ഥ ശരീരത്തിൽ കാണുമ്പോൾ ആദ്യമായി അനുഭവപ്പെടുന്നത് ക്ഷീണമാണ്.
എപ്പോഴും കിടക്കണം എന്നുള്ള തോന്നലാണ് ഇത് സൃഷ്ടിക്കുന്നത്. അതുപോലെതന്നെ കൈകളിലും കാലുകളിലും മരവിപ്പ് ഉണ്ടാക്കുന്ന ഒന്നുതന്നെയാണ് ഇത്. ഇത്തരത്തിലുള്ള മരവിപ്പുകൾ മൂലം ഏതെങ്കിലും രീതിയിലുള്ള പൊട്ടലുകൾ ഉണ്ടാകുമ്പോൾ പോലും നാം തിരിച്ചറിയാതെ പോകുന്നു. അതുപോലെതന്നെ അമിതമായി തടി കുറയുന്നതും ഇതിന്റെ ഒരു ലക്ഷണമാണ്. തുടർന്ന് വീഡിയോ കാണുക.