ഇന്ന് നാം അടങ്ങുന്ന സമൂഹം നേരിടുന്ന ഒരു പ്രശ്നമാണ് രോഗാവസ്ഥകൾ. ഒട്ടനവധി നമുക്ക് എണ്ണാൻ കഴിയാവുന്നതിലും അപ്പുറം രോഗങ്ങളാണ് ഇന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഇവയ്ക്കെല്ലാം പിന്നിൽ നമ്മൾ തന്നെയാണ് എന്നുള്ളതാണ് മറ്റൊരു വശം. പണ്ടും ഇത്തരത്തിൽ രോഗാവസ്ഥകൾ ഉണ്ടായിരുന്നാലും അതിന്റെ എല്ലാം ഇരട്ടിയുടെ ഇരട്ടിയാണ് ഇന്ന് കണ്ടുവരുന്നത്. അതിൽ ഓരോരുത്തരുടെയും മരണത്തിന് കാരണമായേക്കാവുന്ന ഒരു രോഗാവസ്ഥയാണ് ക്യാൻസർ.
മരണസംഖ്യയിൽ ഏറ്റവും അധികം പ്രാധാന്യമുള്ള രോഗാവസ്ഥയാണ് ഇത്. അതിനാൽ തന്നെ ഈ ഒരു രോഗം പിടിപ്പെട്ടാൽ ഏവരും ഭീതിയോടെയാണ് അതിന് നോക്കിക്കാണുന്നത്. എന്നാൽ ഇതിൽ നിന്നും മോചനം ലഭിക്കുന്നവരും ഇന്ന് അധികമായി തന്നെയുണ്ട്. ക്യാൻസർ എന്ന് പറയുമ്പോൾ നാം ആദ്യം ചിന്തിക്കുന്നത് മദ്യപാനവും പുകവലിയും ആണ്. എന്നാൽ ഇതു മാത്രമല്ല ഏതൊരു ക്യാൻസറുകളുടെയും കാരണം. മറ്റു പല ഘടകങ്ങൾ ഒന്നിച്ചു വരുമ്പോൾ ആണ് ക്യാൻസർ ഉണ്ടാകുന്നത്.
അതിൽ പ്രധാന പങ്കുവഹിക്കുന്ന ഒരു ഘടകമാണ് നമ്മുടെ ജീവിത രീതി. ജീവിതരീതിയിൽ അടിക്കടി ഉണ്ടാകുന്ന മാറ്റങ്ങളും ഭക്ഷണരീതിയിലെ ഫാസ്റ്റ് ഫുഡുകളുടെയും ജങ്ക് ഫുഡുകളുടെയും അഭിനിവേശവും ഇത്തരത്തിൽ ഉള്ള രോഗാവസ്ഥകൾ സൃഷ്ടിക്കുന്നതിന് കാരണമാകുന്നു. ഇത്തരത്തിൽ ഏതൊരു ക്യാൻസർ കോശങ്ങളും ശരീരത്തിൽ രൂപപ്പെടുമ്പോൾ ഒത്തിരി ലക്ഷണങ്ങൾ സൃഷ്ടിക്കാറുണ്ട്.
ഓരോ ക്യാൻസറുകൾക്കും വ്യത്യസ്ത തരത്തിലുള്ള ലക്ഷണങ്ങളാണ് കാണാറുള്ളത്. എന്നാൽ ഈ ലക്ഷണങ്ങളെ ശരിയായ രീതിയിൽ തിരിച്ചറിഞ്ഞാൽ ഇതിനെ മറികടക്കാൻ വളരെ എളുപ്പമായിരിക്കും. അത്തരത്തിലെ ഒരു പ്രധാന ലക്ഷണമാണ് ശരീരഭാരം അമിതമായി തന്നെ കുറയുന്നത്. ശരീരത്തിന്റെ ഏതൊരു ഭാഗത്ത് വരുന്ന ക്യാൻസർ ആയാലും ഇത് അതിന്റെ ഒരു ലക്ഷണമാണ്. തുടർന്ന് വീഡിയോ കാണുക. Video credit : Kerala Dietitian