സ്ത്രീകളിൽ പൊതുവേ കാണുന്ന ഒരു അവസ്ഥയാണ് വെള്ളപോക്ക് അഥവാ ലൂക്കേറിയ. ഇത് സ്ത്രീകളിൽ പൊതുവേ ആർത്തവ സമയത്തിന് അടുത്ത് കണ്ടുവരുന്നതാണ്. ഇത് പ്രധാനമായും രണ്ടു വിധത്തിലാണ് ഉള്ളത് . ഫിസിയോളജിക്കൽ പാത്തോളജിക്കൽ എന്നിങ്ങനെ രണ്ട് തരത്തിലാണ് ഇത് ഉള്ളത്. ഫിസിയോളജിക്കൽ എന്ന് പറയുന്നത് നോർമലായി സ്ത്രീകളിൽ കണ്ടുവരുന്ന ലുക്കേറിയ ആണ്. ഇത് മുട്ടയുടെ വെള്ള പോലെയാണ് കാണപ്പെടുന്നത്.
ഇത് പൊതുവേ സ്ത്രീകളിൽ പിരീഡ്സ് ആവുന്നതിന് മുൻപോ ശേഷമോ കണ്ടു വരാറുണ്ട്. അതുപോലെതന്നെ ഗർഭിണികളിലും മുലയൂട്ടുന്ന അമ്മമാരിലും കാണപ്പെടുന്നു. കൂടാതെ ലൈംഗിക പ്രവർത്തികളിൽ ഏർപ്പെടുമ്പോഴും ഇത് കാണപ്പെടാറുണ്ട്. കൂടാതെ ആർത്തവം വിരാമം ഉള്ളവരിൽ ഈസ്ട്രജൻ ഹോർമോണിന്റെ ഡെഫിഷ്യൻസി മൂലവും ഇങ്ങനെ കണ്ടു വരാറുണ്ട്. ഇതെല്ലാം നോർമൽ ആയിട്ടുള്ള ലുക്കേറിയാണ്.
എന്നാൽ പാത്തോളജിക്കൽ ലുക്കേറിയ പ്രധാനമായും ഇൻഫെക്ഷൻ മൂലമാണ് ഉണ്ടാകുന്നത്. യോനി സംബന്ധമായ ഇൻഫെക്ഷനുകളോ ഗർഭാശയമായുള്ള ഇൻഫെക്ഷനുകളോ മൂലം ഉണ്ടാകുന്നതാണ്. ഇത് പലതരത്തിൽ കാണപ്പെടുന്നു. തൈര് പോലെ കട്ടിയായാണ് ഇത് കാണപ്പെടുന്നതെങ്കിൽ ഇത് യീസ്റ്റ് ഇൻഫെക്ഷൻ ആണ് . കൂടാതെ പിസിഒഡി പ്രശ്നമുള്ളവരിലും അമിത ഭാരമുള്ളവരിലും ഇത്തരത്തിൽ കണ്ടുവരുന്നു.
എന്നാൽ ഇതൊരു ഗ്രേ കളറിലാണ് പോകുന്നതെങ്കിൽ ഇത് ബാക്ടീരിയ മൂലം ഉണ്ടാകുന്നതാണ്. ഇത് ഇവരിൽ ഒട്ടനവധി ബുദ്ധിമുട്ടുകൾ ഉളവാക്കുന്നു. അടിവയർ വേദന ബന്ധപ്പെടുമ്പോൾ ഉള്ള വേദന ചൊറിച്ചിൽ യോനിഭാഗത്തുള്ള വേദന എന്നിങ്ങനെയുള്ള അസ്വസ്ഥതകൾ സൃഷ്ടിക്കുന്നു. ഇവ പുറത്തു പറയാൻ സ്ത്രീകൾ വിമുഖത കാണിക്കുന്നത് തന്നെ ഇതിന്റെ അളവ് ദിനപ്രതി കൂടുതലായി കൊണ്ടിരിക്കുന്നു. ഇത് മറ്റു പല രോഗാവസ്ഥകൾ സൃഷ്ടിക്കുന്നതിന് ഒരു കാരണമായി മാറുന്നു. തുടർന്ന് വീഡിയോ കാണുക. Video credit : Kerala Dietitian