Hair Growth tips Malayalam : നാം എല്ലാവരും സംരക്ഷണത്തിന് ഏറെ പ്രാധാന്യം കൽപ്പിക്കുന്നവരാണ്. ശാരീരിക ആരോഗ്യത്തിന് പ്രാധാന്യം കൽപ്പിക്കുന്നത് പോലെ തന്നെ മുടിയെ സംരക്ഷിക്കുന്നവരാണ് നമ്മൾ. ഇടത്തൂർന്ന നീളമുള്ള മുടി ആഗ്രഹിക്കാത്തവരായി ആരും തന്നെ ഇല്ല. ഇതിനായി നാം ധാരാളം മാർഗ്ഗങ്ങൾ നമ്മുടെ ദൈനംദിന ജീവിതത്തിൽ സ്വീകരിക്കാറുണ്ട്.ഇത്തരത്തിൽ നമ്മുടെ മുടിയും സംരക്ഷിക്കുന്നതിനും മുടികൾക്ക് നീളം വർധിപ്പിക്കുന്നതിനും സഹായിക്കുന്ന ഒന്നാണ് ഉലുവ.
ഇവ പ്രകൃതിദത്തമായതിനാൽ തന്നെ യാതൊരു പാർശ്വഫലങ്ങളും നമ്മളിൽ ഉണ്ടാക്കുന്നില്ല. ഉലുവ എന്നത് നമ്മളെ ആരോഗ്യപ്രശ്നം സൗന്ദര്യവർദ്ധനത്തിനും ഒരുപോലെ ഒതുങ്ങുന്ന ഒന്നാണ്. ധാരാളം ആന്റി ഓക്സൈഡുകൾ അടങ്ങിയിട്ടുള്ളതാണ് ഇത്. അതിനാൽ ഉലുവയുടെ ഉപയോഗം നമ്മുടെ ശാരീരിക പ്രവർത്തനങ്ങൾ സുഗമമാക്കുന്നു . മുടി സംരക്ഷണത്തിന് പുറമെ വയറുവേദന ദഹനക്കുറവ് ഗ്യാസ്ട്രബിൾ സന്ധിവേദനകൾ എന്നിങ്ങനെ ഒട്ടനവധി രോഗാവസ്ഥകൾക്ക് നാം ഉലുവയെ നിത്യജീവിതത്തിൽ ഉപയോഗിക്കുന്നു.
ഉലുവ വലുപ്പത്തിൽ ചെറുതാണെങ്കിലും ഇവയുടെ ഗുണങ്ങൾ വളരെ വലുതാണ്. ഇത്തരത്തിൽ ഉലുവ ഉപയോഗിച് മുടിയുടെ ഉള്ളും നീളവും വർദ്ധിപ്പിക്കുന്നതിനുള്ള ഒരു മാർഗ്ഗമാണ് ഇതിൽ കാണുന്നത്. ഇതിനായി ഉലുവ കുതിർത്ത് അരച്ചെടുത്ത് അതിലേക്ക് മുട്ടയിലെ വെള്ളയും വൈറ്റമിൻ ഇ ടാബ്ലറ്റ്സും ചേർത്ത് മിക്സ് ചെയ്തു യൂസ് ചെയ്യാവുന്നതാണ്.
ഉലുവയെ പോലെ തന്നെ മുട്ടയുടെ വെള്ളയും മുടിയുടെ ആരോഗ്യത്തിന് വളരെ ഫലവത്താണ്. മുട്ടയിലെ വെള്ള തലയോട്ടിയിൽ തേച്ച് പിടിപ്പിക്കുന്നത് വഴി മുടി കൊഴിച്ചിൽ കുറയ്ക്കുന്നതിന് വളരെ നല്ലതാണ്. ഈയൊരു മിശ്രിതം തലയോട്ടിയിൽ തേച്ച് പിടിപ്പിക്കുകയും അതോടൊപ്പം തന്നെ മുടിയിൽ തേച്ചുപിടിപ്പിക്കുകയും ചെയ്യുന്നത് വഴി മുടി ഉള്ള വയ്ക്കുകയും നീളം വയ്ക്കുകയും സ്ട്രൈറ്റൻ ചെയ്തതുപോലെ ആവുകയും ചെയ്യും. തുടർന്ന് വീഡിയോ കാണുക. Video credit : Home tips by Pravi