നമ്മുടെ ശരീരത്തിലെ ഓരോ അവയവങ്ങളും വ്യത്യസ്ത രീതിയിലുള്ള പ്രവർത്തനങ്ങളാണ് കാഴ്ചവയ്ക്കുന്നത്. ഇത്തരത്തിൽ ഏറ്റവും അധികം ജോലിഭാരം ഉള്ള ഒരു ഭാഗമാണ് തൊണ്ട.തൊണ്ട ശ്വസന പ്രക്രിയയിലെ ഒരു അംഗമാണ്.അതോടൊപ്പംഎപ്പോഴും ഉമിനീർ ഇറക്കുന്നതിന് സഹായിക്കുന്നത് ഈ തൊണ്ടയാണ്. കൂടാതെ നാം . ചവച്ച് അരക്കുന്ന ആഹാരം ഇറക്കാൻ സഹായിക്കുന്നതും തൊണ്ട് തന്നെയാണ്.
അതുപോലെ നാം സംസാരിക്കുന്ന ശബ്ദം ഉല്പാദിപ്പിക്കുന്നതും ഈ തൊണ്ടയിലുള്ള സൗണ്ട് ബോക്സ് ആണ്. ഇത്തരത്തിൽ പ്രധാനപ്പെട്ട ജോലികൾ ചെയ്യുന്ന ഒരു ഭാഗമാണ് തൊണ്ട. ആയതിനാൽ തന്നെ ഈ ഭാഗത്ത് ഉണ്ടാകുന്ന ഇൻഫെക്ഷനുകളോ മറ്റും ഈ പ്രക്രിയകളെ ഒക്കെ തടസ്സപ്പെടുത്തുന്നതാണ്. വോക്കൽ കോട് സ് വൈബ്രേറ്റ് ചെയ്യുന്നത് വഴിയാണ് ശബ്ദം ഉല്പാദിപ്പിക്കപ്പെടുന്നത്.ഇതിനെ വൈബ്രേറ്റ് ചെയ്യുന്നതിനുള്ള ഫോഴ്സ് ലഭിക്കുന്നത് നമ്മുടെ ശ്വസന പ്രക്രിയയിലൂടെയാണ്.
അതിനാൽ തന്നെ ഈ വൈബ്രേഷനിൽ ഉണ്ടാകുന്ന ഏതെങ്കിലും തകരാറുകൾ വോക്കൽ കോടിൽ നീരുകളോ തടിപ്പുകളോ വളർച്ചകൾ ഉണ്ടാകുന്നതിന് കാരണമാകുന്നു. ഇത് നമ്മുടെ വോക്കൽ കോഡ് ബന്ധപ്പെട്ട അസുഖങ്ങൾ രൂപo കൊള്ളുന്നതിനും അതോടൊപ്പം ശബ്ദത്തിൽ ഉള്ള വ്യത്യാസത്തിനും കാരണമാകുന്നു. ഇത്തരം അസുഖങ്ങൾ വേഗത്തിൽ തന്നെ കണ്ടെത്താൻ സാധിക്കുന്നതാണ്. ഇതിന്റെ തുടക്കം എന്ന് പറയുന്നത് നമ്മുടെ സൗണ്ടിൽ ഉള്ള വ്യത്യാസങ്ങൾ തന്നെയാണ്.
അതിനാൽ തന്നെ ഇത് പെട്ടെന്ന് തിരിച്ചറിയാൻ പറ്റുന്നതും ചികിത്സിക്കാൻ പറ്റുന്നതും ആകുന്നു. ഇത് ഓ പി ട്രീറ്റ്മെന്റിലൂടെ കാണാൻ സാധിക്കുന്നു. കൂടുതൽ വ്യക്തത ലഭിക്കുന്നതിനായി വീഡിയോ ല്ലാരിങ്കോസ്കോപ്പി പരിശോധന നടത്തുന്നതാണ്. ഇതുവഴി വോക്കൽ കോഡിന്റെ ചലനവും വൈബ്രേഷനും ശരിയായ രീതിയിൽ തന്നെയാണോ പ്രവർത്തിക്കുന്നത് എന്ന് അറിയാൻ സാധിക്കുന്നു.തുടർന്ന് അറിയുന്നതിന് വീഡിയോ കാണുക.