എല്ലാവരും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കരൾ രോഗങ്ങളെ പറ്റി പൊതുവായ വസ്തുതകളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കരൾ രോഗം കുറച്ചു കാലങ്ങളായി നമ്മുടെ കേരളത്തിലും ഇന്ത്യയിലും ധാരാളം വർദ്ധിച്ചു വരുന്ന അവസ്ഥയാണ് കാണാൻ കഴിയുക. ലോകത്തെ മൊത്തം കണക്കെടുക്കുകയാണെങ്കിൽ കരൾ രോഗം മൂലം ഉണ്ടാകുന്ന മരണങ്ങളിലെ 20 ശതമാനവും നമ്മുടെ ഇന്ത്യയിലാണ് കാണാൻ കഴിയുക. കരൾ രോഗത്തിന്റെ ചികിത്സകൾ വളരെ സങ്കീർണമായ ചികിത്സതകളാണ്. പലതും വളരെയേറെ എസ്പെൻസിവ് ആയ ചികിത്സ ആണ്.
ഈ കരൾ രോഗത്തിന് ചികിത്സയ്ക്ക് പോകുന്നതിന് മുൻപ് ഇത് എങ്ങനെ പ്രതിരോധിക്കാൻ സാധിക്കും. ഇത് തുടക്കത്തിൽ തന്നെ എങ്ങനെ കണ്ടെത്താൻ സാധിക്കും തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഏതൊരു കരൾ രോഗത്തിന്റെയും മുന്നോടിയായി ഉണ്ടാകുന്ന അവസ്ഥയാണ് ഫാറ്റി ലിവർ. അതായത് ലിവറിന്റെ അകത്ത് ഫേറ്റ് കെട്ടി കിടക്കുന്ന അവസ്ഥ. ലിവർ കോശങ്ങളിൽ അഞ്ചു ശതമാനത്തിൽ കൂടുതൽ ഫാറ്റ് അടിഞ്ഞുകൂടി കഴിഞ്ഞാൽ ഫാറ്റി ലിവർ എന്നു പറയുന്ന അസുഖമായി മാറുന്നു. 30% കൂടുതലായി കഴിഞ്ഞാൽ പിന്നീട് ഇത് സങ്കീർണമായ ഫാട്ടി ലിവർ ആണ്.
ലിവറിന് ഏതൊരു തരത്തിലുള്ള ഇൻസൾട്ട് വന്നു കഴിഞ്ഞാലും ലിവർ അതിനെ പ്രതിരോധിക്കുന്നതിൽ ലിവറിന് അകത്തു ഫാറ്റ് അക്യുമുലെറ്റ് ചെയ്താണ്. ഫാറ്റി ലിവറിന്റെ കൂടെ തന്നെ ലിവറിന്റെ ചുറ്റുമുള്ള നീർക്കെട്ട് വന്നു കൊണ്ടിരിക്കുക. ഇത് കുറച്ചുകൂടി സങ്കീർണമായ അവസ്ഥയാണ്. ഇത്തരത്തിലുള്ള സന്ദർഭങ്ങളിൽ നല്ല ചികിത്സ നൽകുകയും ഇത് എന്ത് കാരണങ്ങൾ കൊണ്ടാണ് വരുന്നത് അത്തരം കാര്യങ്ങൾ നിയന്ത്രിക്കുകയും ചെയ്താൽ മാറ്റിയെടുക്കാൻ കഴിയുന്നതാണ്. അടുത്തത് പറയുന്നത് സിറോസിസ് എന്ന് പറയുന്ന ലിവറിലെ കോശങ്ങൾ നാരുകൾ ഫോ ചെയ്തു വരിക.
അതിന്റെ ഭാഗമായി ലിവറിൽ കുരുക്കൾ വരുക. കട്ടിയായി വരിക തുടങ്ങിയ പ്രശ്നങ്ങൾ കണ്ടുവരുന്നു. ഇത് പിന്നീട് ലിവർ കാൻസർ പോലുള്ള പ്രശ്നങ്ങളിലേക്ക് എത്തിച്ചേരാം. ഇതിന്റെ അസുഖങ്ങൾക്ക് എന്തെല്ലാം കാരണങ്ങളാണ് നോക്കാം. നമ്മുടെ കേരളത്തിലും ഇന്ത്യയിൽ നോക്കുകയാണെങ്കിൽ മദ്യപാനം വളരെ പ്രധാനപ്പെട്ട ഒരു കാരണമാണ്. മദ്യപാനം എന്ന് പറഞ്ഞാൽ അത് എത്രമാത്രം ആവാം എന്ന് ചോദിച്ചു കഴിഞ്ഞാൽ പത്തുവർഷം കൊണ്ട് തന്നെ കരളിന്റെ കേടുകൾ വരാം. സ്ത്രീ കളിലാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ ഇത്തരം പ്രശ്നങ്ങൾ കണ്ടുവരുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Baiju’s Vlogs