വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്ന ഒരു റെസിപ്പി ആണ് ഇവിടെ കാണാൻ കഴിയുക. ഇതിനായി ഇവിടെ കുറച്ചു ഉണക്ക മീനാണ് എടുക്കേണ്ടത്. ഏതായാലും കുഴപ്പമില്ല ഏത് മീൻ വേണമെങ്കിലും എടുക്കാവുന്നതാണ്. ഇത് നന്നായി കഴുക്കിയെടുത്ത ശേഷം ചെറിയ കഷ്ണങ്ങളായി കട്ട് ചെയ്ത് എടുക്കുക. ഇത് ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ടു കൊടുക്കുക. പിന്നീട് ഇത് രണ്ടുമൂന്നു പ്രാവശ്യം കറക്കിയെടുക്കുക.
നല്ല പൊടി പൊടിയായി ഉണക്കമീൻ പൊടിച്ചെടുക്കാൻ കഴിയുന്നതാണ്. പിന്നീട് മൂന്ന് സവാള അതുപോലെതന്നെ രണ്ട് പച്ചമുളക് എന്നിവ നന്നായി ചോപ്പ് ചെയ്തെടുക്കുക. പിന്നീട് ഒരു പാൻ വയ്ക്കുക ഇതിലേക്ക് വെളിച്ചെണ്ണ വേണമെങ്കിൽ വെളിച്ചെണ്ണ ഒഴിക്കാം അല്ലെങ്കിൽ ഓയിൽ ആയാലും മതി. ഓയിൽ ചൂടായശേഷം സവാളയും പച്ചമുളകും അതുപോലെ തന്നെ മിക്സിയിലെ അടിച്ചെടുത്ത ഉണക്ക മീനും ഇതിലേക്ക് ഇട്ടുകൊടുക്കുക. പിന്നീട് ഇതിലേക്ക് കുറച്ച് ഉപ്പ് കൂടി ചേർത്ത് കൊടുക്കുക.
പിന്നീട് ഇത് നല്ല പോലെ ഫ്രൈ ചെയ്തെടുക്കുക. നല്ല ഗോൾഡൻ നിറമാകുന്ന വരെ വഴറ്റിയെടുക്കുക. പിന്നീട് ചൂട് കുറച്ച് കൊടുക്കുക. പിന്നീട് അവസാനം ഇതിലേക്ക് രണ്ടോ മൂന്നോ പിടി തേങ്ങ ചിറക്കിയത് ചേർത്തു കൊടുക്കുക. പിന്നീട് കുറച്ച് സമയം ഇത് ഇളക്കി കൊടുക്കുക.
പിന്നീട് ഫ്ളെയിം ഓഫ് ആക്കിയ ശേഷം ഇതിലേക്ക് മുളകുപൊടി ചേർത്ത് കൊടുക്കാം. രണ്ട് സ്പൂൺ കാശ്മീരി മുളകുപൊടി ചേർക്കുക. അതുപോലെതന്നെ ആവശ്യത്തിന് ഉപ്പ് കൂടി ചേർത്ത് കൊടുക്കുക. വളരെ എളുപ്പത്തിൽ തന്നെ ഇത് തയ്യാറാക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : E&E Kitchen