ഹൈന്ദവ വിശ്വാസമനുസരിച്ച് രണ്ടുനേരം കുളിയും നാമജപവും നിർബന്ധമാണ്. രണ്ടു നേരം കുളിച്ച് ശുദ്ധിയായി നിലവിളക്ക് കൊളുത്തി നാമം ജപിക്കുന്നത് വഴി നമ്മുടെ ജീവിതത്തിലേക്ക് എല്ലാവിധ ഐശ്വര്യങ്ങളും വന്നുചേരുന്നതാണ്. എല്ലാ രീതിയിലുള്ള ഈശ്വര ദീനവും നിലനിൽക്കും എന്നതാണ് വിശ്വാസം. എന്നാൽ ഇന്നത്തെ ഈ കാലത്ത് തിരക്കുപിടിച്ച ജീവിതത്തിനിടെ.
എത്രപേർക്ക് ഇത്തരത്തിലുള്ള കാര്യങ്ങൾ കൃത്യമായി ചെയ്യാൻ കഴിയും എന്ന് ചോദിച്ചാൽ പലർക്കും പറ്റുന്നില്ല എന്നതാണ് പറയാൻ കഴിയുക. കുളിച്ചാൽ തന്നെ നാമം ജപിക്കാനും പ്രാർത്ഥനയ്ക്ക് സമയം കിട്ടാറില്ല. ഈ നാമജപവും പ്രാർത്ഥനയും പോലെ തന്നെ പ്രാധാന്യം അർഹിക്കുന്ന ഒന്നാണ് കുളികഴിഞ്ഞാൽ വന്ന ഉടനെ കുറി തൊടണം എന്നത്. കുറി എന്ന് പറയുമ്പോൾ പല രീതിയിൽ കാണാൻ കഴിയും. ചന്ദനം ഭസ്മം കുങ്കുമം മഞ്ഞൾ ഇത്തരത്തിൽ പല രീതിയിലും കുറികൾ കാണാൻ കഴിയും.
ഇല്ലെങ്കിൽ പലതരത്തിലും കുറികൾ കാണാൻ കഴിയും. ഓരോ കുറിയും ഓരോ ഫലങ്ങളാണ്. ബസ്മം തൊടുന്നത് ശിവപ്രീതിക്ക് വേണ്ടിയാണ്. എന്നാൽ ചന്ദനം തൊടുന്നത് വിഷ്ണുപ്രീതിക്ക് വേണ്ടിയാണ്. എന്നാൽ കുങ്കുമമാണ് തൊടുന്നത് എങ്കിൽ അത് ദേവി പ്രീതിക്ക് വേണ്ടിയാണ്. പലരും കുറി തൊടുന്ന സമയത്ത് ഒന്നിൽ കൂടുതൽ പ്രസാദം തൊടുന്നത് കാണാറുണ്ട്.
ഇതിൽ ഭസ്മവും കുങ്കുമവും ഒരുമിച്ച് ധരിക്കുന്നത് ശിവശക്തി പ്രീതിക്ക് ഏറ്റവും ഉത്തമം എന്നാണ് പറയുന്നത്. അതുപോലെ തന്നെ ചന്ദനവും കുങ്കുമവും ധരിക്കുന്നവരുണ്ട്. ഇത് ലക്ഷ്മി നാരായണ പ്രീതിക്ക് ഇങ്ങനെ ധരിക്കുന്നത് നല്ലതാണ്. അതുപോലെ തന്നെയാണ് മുകളിൽ ബസ്മം താഴെ ചന്ദനം നടുവിൽ കുങ്കുമം ഇത്തരത്തിൽ ധരിക്കുന്നത് ത്രിപുര സുന്ദരി പ്രതീകം എന്നാണ് പറയുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Infinite Stories