കടുത്ത വേനലിൽ ശരീരം വളരെയേറെ തളരാറുണ്ട്. വേനൽക്കാലത്ത് എങ്ങനെ പാദങ്ങൾ സംരക്ഷിക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത്. ശരിയായ രീതിയിൽ നിങ്ങൾ ചർമം സംരക്ഷിച്ചില്ലെങ്കിൽ വേനൽ കാലത്ത് സൂര്യൻ വലിയ വെല്ലുവിളിയായി മാറുന്നതാണ്. പുറത്തിറങ്ങുമ്പോൾ ചർമ്മ സംരക്ഷണത്തിനായി പലതരത്തിലുള്ള വഴികൾ ചെയ്തേക്കുമെങ്കിലും പലപ്പോഴും മറക്കുന്ന ഒരു കാര്യമാണ് നിങ്ങളുടെ പാദങ്ങൾ. പാദങ്ങൾ കൂടി നല്ല രീതിയിൽ സംരക്ഷിക്കേണ്ടതാണ്.
പലപ്പോഴും പലരും ഈ കാര്യങ്ങൾ മറന്നു പോകുന്നതാണ്. പാദങ്ങൾ കൂടി സംരക്ഷിക്കാതെ ഇത് പൂർണ്ണമാവില്ല. മറ്റു കാലാവസ്ഥകളിൽ നിന്നും വ്യത്യസ്തമായി കനത്ത ചൂട് നിങ്ങളുടെ പാദങ്ങൾക്ക് പലതരത്തിലുള്ള കോട്ടങ്ങൾ വരുത്തുന്നുണ്ട്. പാദം ചുവക്കുക നിറം മങ്ങുക ഫംഗസ് ബാധ ചൊറിച്ചിൽ തുടങ്ങിയവ വേനലിൽ നിങ്ങളുടെ പാദങ്ങൾക്ക് പിടിപെട്ടേക്കാം. അതിനാൽ തന്നെ വേനൽക്കാലത്ത് നിങ്ങളുടെ പാദങ്ങൾ ഭംഗിയായി സൂക്ഷിക്കാൻ ചില വഴികൾ തേടാവുന്നതാണ്. ആ കാര്യങ്ങളാണ് ഇവിടെ പറയുന്നത്.
ചെരിപ്പ് ഇടാതെ കറക്ക വേണ്ട. വേനൽക്കാലത്ത് ചെരുപ്പില്ലാതെ പുറത്തേക്ക് പോകുന്നത് കാലുകൾക്ക് പരിക്ക് ഉണ്ടാകാനുള്ള സാധ്യത കൂടുന്നു. വേനലിൽ ചെരുപ്പിടാതെ പുറത്തിറങ്ങുന്നത് പാദങ്ങളിൽ വിണ്ട് കീറൽ നിറം മങ്ങൽ തുടങ്ങിയ പ്രശ്നങ്ങൾ മാറ്റുന്നു. അതുപോലെതന്നെ പാദങ്ങൾക്ക് ആവശ്യത്തിനു വായു നൽകുക. കഴിയുമെങ്കിലും വേനൽക്കാലത്ത് ഷൂ ധരിക്കുന്നത് ഒഴിവാക്കുക. ചെരിപ്പ് അല്ലെങ്കിൽ ഓപ്പൺ ഷൂ ധരിക്കുന്നതായിരിക്കും നല്ലത്.
ഇങ്ങനെ ചെയ്യുന്നത് പാദങ്ങൾ വരണ്ടതും വിയർപ്പ് ഇല്ലാത്തതുമായി നിലനിർത്താൻ സഹായിക്കുന്നു. അതുപോലെതന്നെ ജലാംശം നിലനിർത്തുക. വേനൽ കാലത്ത് ധാരാളം വെള്ളം കുടിക്കുക. ചൂട് കാരണം കാലിൽ വീക്കം വരാനുള്ള സാധ്യത വളരെ കൂടുതലാണ്. വെള്ളം ആവശ്യത്തിന് ശരീരത്തിൽ എത്തുന്നത് കാൽവിക്കം കുറയ്ക്കും എന്നാണ് പറയുന്നത്. അതുപോലെതന്നെ സൺസ്ക്രീ ഉപയോഗിക്കുക. അതുപോലെതന്നെ കാലുകളിൽ മോയിസ്ചറൈസ് ചെയ്യുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Healthy Kerala