കൂടുതൽ പ്രായമായ ആളുകൾക്ക് കണ്ടുവരുന്ന പ്രശ്നമാണ് സന്ധിവാതം. ഇന്ന് നമ്മുടെ നാട്ടിൽ പ്രായമായ ആളുകളിൽ പ്രായമായിട്ടില്ല എങ്കിൽ പോലും പലരിലും കണ്ടുവരുന്ന ഒരു വലിയ ബുദ്ധിമുട്ടാണ് സന്ധി വാതം. ഇത്തരം പ്രശ്നങ്ങൾക്ക് എന്താണ് കാരണം ഇതിന് പറ്റിയുള്ള കൂടുതൽ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമ്മുടെ ശരീരത്തിലെ രോഗപ്രതിരോധശേഷി ശരിയായ രീതിയിൽ പ്രവർത്തിച്ചില്ല എങ്കിൽ അതുപോലെതന്നെ തെയ്മാനം സംഭവിക്കുകയും ചെയ്യുന്ന അവസ്ഥയാണ് ഇത്.
മുതിർന്നവരിൽ മാത്രമല്ല കുട്ടികളിലും ഇത് വളരെ സർവസാധാരണമായി കാണപ്പെടുന്ന ഒന്നാണ്. അർത്റൈറ്റിസ് പ്രധാന ലക്ഷണങ്ങളാണ് സന്ധികളിൽ ഉണ്ടാകുന്ന വീക്കം കഠിനമായ വേദന ചലന നഷ്ടം എന്നിവയാണ്. പ്രധാനമായും മുട്ട് ഇടുപ്പ് വിരലുകൾ കാൽ വിരലുകൾ തുടങ്ങിയ പ്രധാന സന്ധികളിലാണ് ഇത്തരം പ്രശ്നങ്ങൾ കണ്ടുവരുന്നത്. ഇത്തരം സന്ദർഭങ്ങളിൽ ചെയ്യാവുന്ന പ്രധാന ചികിത്സാരീതികൾ എന്തെല്ലാം മാർഗ്ഗങ്ങൾ ആണെന്ന് നോക്കാം. സന്ധിവാതം ചികിത്സയ്ക്കാൻ വ്യത്യസ്തമായ മരുന്നുകൾ ഉപയോഗിക്കുന്നുണ്ട്.
മരുന്നു കൂടാതെ പതിവ് വ്യായാമം വളരെ പ്രധാനമാണ്. ശരിയായ വ്യായാമങ്ങൾ സന്ധികളെ അയവുള്ള താക്കാനും ശക്തി വർദ്ധിപ്പിക്കാനും സംരക്ഷിപ്പിക്കാനും കൂടുതൽ വഷള ആകാതിരിക്കാൻ സഹായിക്കുന്ന ഒന്നാണ് ഇത്. സന്ധിവാതം ബാധിച്ച ആളുകൾക്ക് എല്ലാവരെയും പോലെ തന്നെ കഴിയുന്നത്ര ആരോഗ്യത്തോടെ തുടരുവാൻ വ്യായാമങ്ങളും സമീകൃത ആഹാരവും ആവശ്യമാണ്.
ഇനി സന്ധിവാതത്തിൽ ഫിസിയോതെറാപ്പിയുടെ പങ്ക് എന്താണെന്ന് നോക്കാം. ഇത് വളരെയേറെ ഉപയോഗപ്രദമാണ്. ഇലക്ട്രോ തെറാപ്പി വസ് ട്രീറ്റ്മെന്റ് അൾട്രാ സോണിക് മസാജ്. ഓയിൽ മസാജ് എന്നിവ സഹായകരമാണ്. കൂടാതെ ജോയിന്റ് മൊബൈലിറ്റിയും ഫിസിയോ തെറാപ്പി വ്യായാമങ്ങൾ പ്രധാനമാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : beauty life with sabeena