നിങ്ങൾക്ക് ഹോട്ടലിൽ തയ്യാറാക്കുന്ന പോലെ ഇഡലി മാവ് തയ്യാറാക്കണം എന്നുണ്ടോ. അതിന് സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. സാധാരണ ഇഡ്ഡലി മാവ് ഹോട്ടലുകളിൽ അരയ്ക്കുമ്പോൾ തന്നെ നല്ല രീതിയിൽ പൊങ്ങിവരും. അതിന് സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. ഇതിനായി ആദ്യം തന്നെ അര ഗ്ലാസ് ഉഴുന്ന് കുതിർത്തു വെക്കുക.
അതുപോലെതന്നെ മൂന്നര ഗ്ലാസ് അരിയും കുതിർത്ത് വയ്ക്കുക. ഇത് കഴുകിയശേഷം നാലുമണിക്കൂർ കുതിക്കുന്നു. ഇത് യഥാർത്ഥത്തിൽ അയക്കേണ്ടത് ഗ്രൈൻഡറിലാണ്. ഇങ്ങനെ ചെയ്യുമ്പോൾ മാത്രമേ ഉഴുന്നു അരയ്ക്കുമ്പോൾ മാവ് നാല് ഇരട്ടിയായി പൊങ്ങി വരികയുള്ളൂ. ആദ്യം ഉഴുന്ന പിന്നീട് അതിനുശേഷം അരി ആണ് അരക്കേണ്ടത്. മിക്സിയിൽ അടിച്ചു കഴിഞ്ഞാൽ യാതൊരു രീതിയിലും അരയ്ക്കുമ്പോൾ മാവ് പൊങ്ങി വരില്ല.
ആദ്യം തന്നെ ഉഴുന്ന് അരച്ചെടുക്കുക. പിന്നീട് മാവ് മാറ്റിയ ശേഷമാണ് അരി അരച്ചെടുക്കേണ്ടത്. വേറെ ഒന്നും ചേർക്കേണ്ട ആവശ്യമില്ല. വേണമെങ്കിൽ ഉലുവായും അതുപോലെതന്നെ തലേ ദിവസത്തെ ചോറും ചേർത്തു കൊടുക്കാവുന്നതാണ്. പിന്നീട് ഇത് അരച്ച ശേഷം ഇഡലി മാവ് നന്നായി യോജിപ്പിക്കുക. ഇങ്ങനെ ചെയ്യുമ്പോൾ മാവ് നല്ല പോലെ പൊങ്ങി വരുന്നതാണ്.
പിന്നീട് നാലോ അഞ്ചോ മണിക്കൂർ മാത്രം മൂടി വെച്ചാൽ മതി മാവ് പൊങ്ങി വരുന്നതാണ്. ഇങ്ങനെ ചെയ്ത ശേഷം ഇഡലി തയ്യാറാക്കുമ്പോൾ നല്ല രീതിയിൽ തന്നെ സോഫ്റ്റ് ആയിട്ടുള്ള ഇഡലി തയ്യാറാക്കാൻ സാധിക്കുന്നതാണ്. ഇനി നിങ്ങൾക്ക് വീട്ടിൽ തന്നെ നല്ല സോഫ്റ്റ് ഇഡലി തയ്യാറാക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Grandmother Tips