അടുക്കളയിൽ വളരെ എളുപ്പത്തിൽ ചെയ്യാൻ ഒരു ചെറിയ ടിപ്പ് ആണ് ഇവിടെ പങ്കുവയ്ക്കുന്നത്. വളരെ വേഗത്തിൽ തന്നെ ചെയ്യാവുന്ന ഇത് ഇനി നിങ്ങളെ ഒരുതരത്തിൽ സഹായിക്കും. അടുക്കളയിൽ വെറുതെ കളയുന്ന പച്ചക്കറി വേസ്റ്റ് ഓർഗാനിക് ആയിട്ടുള്ള വളം എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ അടുക്കളയിൽ തന്നെ ധാരാളമായി മല്ലിയില ആണെങ്കിലും പൊതിനയില ആണെങ്കിലും വളർത്തിയെടുക്കാൻ സാധിക്കും.
ദിവസവും കളയുന്ന കിച്ചൻ വേസ്റ്റ് ഉപയോഗിച്ച് വളർത്തിയെടുക്കാൻ സാധിക്കുന്നതാണ്. ഏതു പച്ചക്കറികളിലാണെങ്കിലും ഇത് ഉപയോഗിക്കാൻ സാധിക്കുന്നതാണ്. പുറത്ത് നിന്ന് ക്യാഷ് കൊടുത്തു വാങ്ങേണ്ട ആവശ്യം ഇല്ല. അതുപോലെതന്നെ വേസ്റ്റ് വലിച്ചെറിയേണ്ട കാര്യവുമില്ല. ഇതുപോലെ വളം ഉണ്ടാക്കിയാൽ. ആദ്യം തന്നെ രണ്ടു ബക്കറ്റണ് ആവശ്യമുള്ളത്.
മുകളിൽ ഇരിക്കുന്ന പോക്കറ്റിന്റെ അടിഭാഗത്തായി അടുപ്പിച് ചെറിയ ഹോൾ ഇട്ട് കൊടുത്ത ശേഷം. ഇതിന്റെ മൂഡി അടിയിൽ ആയി പിടിപ്പിക്കുക. ഇത് ബക്കറ്റ് കൃത്യമായി മുകളിൽ ഇരിക്കാൻ ആണ്. താഴെ ബക്കറ്റിന്റെ അടിഭാഗത്തായി ഒരു പയപ്പ് പിടിപ്പിക്കുക. പിന്നീട് മുകളിൽ ബക്കറ്റിൽ ഒരു നെറ്റ് അതിനുമുകളിൽ ഉണങ്ങിയ കരിയില പൊടിച്ചു ഇട്ടു കൊടുക്കുക.
പിന്നീട് അതിന്റെ മുകളിൽ ഉണക്ക ചാണകം ഇട്ട് കൊടുക്കുക. അതിനുശേഷം ചകിരി പൊടി ഇട്ടു കൊടുക്കുക. ഇതിനുശേഷം ഓരോ ദിവസവും വീട്ടിൽ ബാക്കി വരുന്ന കിച്ചൺ വേസ്റ്റ് കൊടുക്കുക. പിന്നീട് ഇതിലേക്ക് ചകിരി ചോറും ചാണകപ്പൊടിയും ഇട്ടുകൊടുക്കുക. ഇങ്ങനെ ഇതേ രീതിയിൽ തന്നെ ഓരോ ദിവസവും ആവർത്തിക്കുന്നു. ഏകദേശം ഒരാഴ്ച കഴിയുമ്പോൾ തന്നെ വളം സെറ്റ് ആയി വരുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Vichus Vlogs