നമ്മൾ പണ്ടുമുതൽ തന്നെ വിശ്വസിച്ചു പോരുന്ന ചില കാര്യങ്ങളുണ്ട്. നമ്മുടെ ജീവിതത്തിൽ അനുഷ്ടിക്കേണ്ട ചില കാര്യങ്ങൾ ഉണ്ട്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. നമ്മൾ എല്ലാവർക്കും തന്നെ കർമ്മഫലങ്ങൾ ഉണ്ടായിരിക്കും. ഇവ നമ്മുടെ ജീവിതത്തിന്റെ ഗതി തന്നെ നിർണയിക്കും. നമ്മുടെ ശരീരത്തിന് ചുറ്റുമായി നമ്മളിൽ ഊർജ പ്രവാഹം നിലനിൽക്കുന്നു. ഊർജ്ജം നെഗറ്റീവ് ഊർജ്ജവും അതുപോലെതന്നെ പോസിറ്റീവ് ഊർജ്ജവും ഉണ്ടാക്കുന്നുണ്ട്.
ഇതിൽ നെഗറ്റീവ് ഊർജം നമ്മളിലെ ദോഷങ്ങളെയും പോസിറ്റീവ് ഊർജ്ജം നമ്മളിലെ ഈശ്വരാ ധീനത്തെ ആണ് സൂചിപ്പിക്കുന്നത്. ചില വസ്തുക്കൾ മറ്റുള്ളവരിൽ നിന്നും കൈപ്പറ്റുക വഴി ആ വസ്തു വഴി നമ്മുടെ ജീവിതത്തിൽ നെഗറ്റിവ് ഊർജ് വർധിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. നേരിട്ട് ചില വസ്തുക്കൾ മറ്റുള്ളവരുടെ കൈകളിൽ നിന്ന് കൈപ്പറ്റുന്നതിലൂടെ ജീവിതത്തിലെ സകല സൗഭാഗ്യങ്ങളും നഷ്ടപ്പെടും എന്നാണ് വിശ്വസിക്കുന്നത്. ഇതിനാലാണ് ഇങ്ങനെ പറയുന്നത്. കാല കാലങ്ങളായി ഇത്തരത്തിലുള്ള വിശ്വാസം നിൽക്കുന്നുണ്ട്. ഈ വസ്തുക്കൾ മറ്റാരെങ്കിലും നൽകുമ്പോൾ അവരുടെ കൈകളിൽ നിന്നും നേരിട്ട് വാങ്ങാതെ മേശയുടെ മുകളിലും അല്ലെങ്കിൽ മറ്റേ എവിടെയെങ്കിലും വെച്ച് അതിനുശേഷം മാത്രം എടുത്താൽ മതി ഒരിക്കലും നേരിട്ട് വാങ്ങരുത്. കടകളിൽ നിന്ന് പണം നൽകിയ ശേഷം വാങ്ങുന്നതിനെ കുറിച്ച് അല്ലാം ഇവിടെ പറയുന്നത്.
ഈ വസ്തുക്കൾ ഏതെല്ലാം ആണെന്ന് നമുക്ക് നോക്കാം. മുളക് പല കർമ്മങ്ങൾക്കും ഇത് എടുക്കുന്നതാണ്. ദൃഷ്ടി ദോഷം പോലുള്ള പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ ഇത് സഹായിക്കുന്നുണ്ട്. ഏതൊരു സാഹചര്യത്തിലും മറ്റുള്ളവരുടെ കയ്യിൽ നിന്നും നേരിട്ട് മുളക് കൈപ്പറ്റാൻ പാടില്ല. ഇങ്ങനെ ചെയുക വഴി അവരിൽ നെഗറ്റീവ് ഊർജം നാം സ്വയം ഏറ്റു വാങ്ങുന്നതിന് തുല്യമാണ്. അതുകൊണ്ടുതന്നെ എല്ലാവരും ഈ കാര്യം ചെയ്യാതിരിക്കുക. അടുത്തത് ഉപ്പ്. നിരവധി സവിശേഷതകൾ ഉള്ള ഒന്നാണ് ഇത്.
ലക്ഷ്മി ദേവിയുമായി ബന്ധപ്പെട്ട ഒന്നാണ് ഉപ്പ്. അതുകൊണ്ടുതന്നെ ഐശ്വര്യം വീട്ടിൽ കൊണ്ടുവരുന്ന ഒന്നാണ് ഉപ്പ്. എന്നാൽ ഈ വസ്തു മറ്റുള്ളവരിൽ നിന്നും നേരിട്ട് കൈപ്പറ്റാൻ പാടില്ല. ഇങ്ങനെ ചെയ്യുന്നത് ദോഷകരമാണ്. അടുത്തത് ചെറുനാരങ്ങാ. ഇത് എല്ലാവരുടെയും വീടുകളിൽ ഉപയോഗിക്കുന്ന വസ്തുവാണ്. നാരങ്ങ ഉപയോഗിച്ച് മറ്റ് ചില ഉപയോഗങ്ങളും ഉണ്ട്. നെഗറ്റീവ് ഊർജം ഇല്ലാതാക്കാൻ ഇത് സഹായിക്കുന്നുണ്ട്. അതിനാൽ തന്നെ ഇത് മറ്റുള്ളവരിൽ നിന്നും വാങ്ങാൻ പാടില്ല. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : ക്ഷേത്ര പുരാണം