വീട്ടിൽ തന്നെ അടുക്കളത്തോട്ടം ഉള്ളവർക്ക് ചെയ്യാൻ കഴിയുന്ന ചില ചില നാടൻ വിദ്യകളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത് എല്ലാ ചെടികൾക്കും കൊടുക്കുകയാണ് വേണ്ടത്. നമ്മുടെ മുളകു ചെടിയുടെ കുരുടിപ്പ് അതുപോലെതന്നെ ഇലകൾ ചുരുങ്ങുന്ന അവസ്ഥ പൂക്കൾ അധികം ഉണ്ടാക്കാത്ത അവസ്ഥ. കായ പിടിക്കാത്ത അവസ്ഥ. ഇത്തരത്തിൽ ഒട്ടേറെ പ്രശ്നങ്ങൾക്കും നല്ല പരിഹാരമാർഗമാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത്തരത്തിലുള്ള കാര്യങ്ങൾ മാത്രമല്ല നമ്മുടെ മുളക് ചെടിയുടെ ഒട്ടുമിക്ക പ്രശ്നങ്ങളും ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നുണ്ട്. അതുപോലെതന്നെ കുരുടിപ്പ് ഉണ്ടാകുന്നത്.
കീടബാധ മൂലം മാത്രമാവില്ല. മൂലകങ്ങളുടെ കുറവും ഇത്തരം പ്രശ്നങ്ങൾക്ക് കാരണമാണ്. ഇത് എങ്ങനെ മനസ്സിലാക്കാം എന്നാണ് പറയുന്നത്. എങ്ങനെ വളരെ എളുപ്പത്തിൽ പച്ചമുളക് കുരുടിപ്പ് മാറ്റിയെടുക്കുക എന്നാണ് ഇവിടെ പറയുന്നത്. ചുണ്ണാമ്പ് ഉപയോഗിച്ചാണ് കുരുടിപ്പ് മാറ്റുന്നത്. ഇത് തയ്യാറാക്കാനായി ഒരു ലിറ്റർ വെള്ളം എടുക്കുക. കടകളിൽ നിന്ന് ചുണ്ണാമ്പു വാങ്ങാൻ കിട്ടും. അതിനുമുമ്പ് തന്നെ ഒരു പാത്രത്തിൽ കായത്തിന്റെ പൊടി തലേദിവസം കുതിർത്തി വെക്കുക.
ഇത് വെള്ളത്തിലേക്ക് ഒഴിച്ച് കൊടുക്കുക. അതിനുശേഷം വീട്ടിൽ തന്നെ പൊടിച്ചെടുത്ത നല്ല മഞ്ഞൾ പൊടി ഒരു സ്പൂൺ ഇതിലേക്ക് ചേർത്ത് കൊടുക്കുക. കായത്തിന്റെ പൊടി കാൽ ടീസ്പൂൺ ചേർത്ത് കൊടുക്കുക. പിന്നീട് ചുണ്ണാമ്പ് ആണ് ചേർത്ത് കൊടുക്കുന്നത്. ചുണ്ണാമ്പ് എടുക്കുന്ന സമയത്ത് ഏറ്റവും ചെറിയ സ്പൂൺ നോക്കി എടുക്കുക.
അതിന്റെ പകുതി ചുണ്ണാമ്പ് ചേർത്ത് നന്നായി മിക്സ് ചെയ്യുക. കുരുടിച്ചു നിൽക്കുന്ന മുളകു ചെടിയിലെ കുരുടിച്ച ഇലകൾ നുള്ളിക്കളഞ്ഞ ശേഷം ചുണ്ണാമ്പുവെള്ളം തെളിച്ചു കൊടുത്ത പ്രകാരം മുളകും പൂക്കളും എല്ലാം തന്നെ ഉണ്ടാവുന്നതാണ്. ഒരാഴ്ച കൊണ്ട് തന്നെ നല്ല മാറ്റം തന്നെ കാണാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : PRS Kitchen