ഫാറ്റി ലിവർ ആണോ ഈ ലക്ഷണങ്ങൾ കണ്ടാൽ ശ്രദ്ധിക്കുക..!! നോർമൽ ആവാൻ ചെയ്യേണ്ടത്…| Fatty liver symptoms

ഇന്നത്തെ കാലത്ത് വളരെ കൂടുതലായി കണ്ടുവരുന്ന ഒരു പ്രധാന പ്രശ്നമായി മാറിക്കഴിഞ്ഞു ഫാറ്റി ലിവർ. കൂടുതലും ഇത്തരം പ്രശ്നങ്ങൾ നേരത്തെ അറിയാത്തത് മൂലമാണ് അപകടകരമായി മാറുന്നത്. മലയാളികളിൽ 30% പേരിലും കാണപ്പെടുന്ന ഒരു പ്രശ്നമാണ് ഫാറ്റി ലിവർ. ഇത് ഇന്നത്തെ കാലത്ത് ഒട്ടുമിക്കവരും കേട്ടിട്ടുള്ളത് അതുപോലെതന്നെ അറിയാവുന്ന ഒരു കാര്യമാണ്. വളരെ ചെറിയ പ്രായക്കാരിൽ പോലും ഇത്തരം പ്രശ്നങ്ങൾ കണ്ടുവരുന്നുണ്ട്. ഏകദേശം 20 വയസുമുതൽ തുടങ്ങുന്നുണ്ട് പലരിലും നമ്മൾ കഴിക്കുന്ന ഭക്ഷണത്തിൽ നിന്നും കാർബോഹൈഡ്രേറ്റ് ഉപയോഗിച്ച് നമ്മുടെ ശരീരത്തിന് ആവശ്യമായ ഊർജ്ജം ഉല്പാദിപ്പിക്കുന്നത് കരളാണ്. എന്നാൽ ഇങ്ങനെ കഴിക്കുമ്പോൾ അമിതമായി ഉണ്ടാകുന്ന കാർബോഹൈഡ്രേറ്റ് കരൾ ഫാറ്റ് രൂപത്തിൽ സ്റ്റോർ ചെയ്യുന്നു.

ഇത് നമ്മുടെ ശരീരത്തിലെ പല ഭാഗങ്ങളിലായി ആണ് സ്റ്റോർ ചെയ്യുന്നത്. മിക്ക ആളുകളിലും വയറിന്റെ ഭാഗത്ത് കൊഴുപ്പ് അടിയുന്നത് കാണാം. ഇതേപോലെ തന്നെ കരളിൽ കൊഴുപ്പ് അടിയുന്ന അവസ്ഥയാണ് നമ്മൾ ഫാറ്റി ലിവർ എന്ന് പറയുന്നത്. ഇത് നാല് സ്റ്റേജ്കളായാണ് കാണാൻ കഴിയുക. ഇതിൽ ആദ്യത്തെ സ്റ്റേജ് ഗ്രേഡ് 1 എന്നാണ്. ഈ അവസ്ഥയിലാണ് നമ്മൾ എങ്കിൽ ഒന്ന് ശ്രദ്ധിച്ചു കഴിഞ്ഞാൽ വളരെ പെട്ടെന്ന് തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്ന ഒരു അവസ്ഥയാണ് ഇത്. എന്നാൽ ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കാതിരിക്കുകയും അടുത്ത സ്റ്റേജിലേക്ക് കടക്കുകയും ചെയ്താൽ അപകട സാധ്യത കൂടുകയാണ് ചെയ്യുന്നത്. ഇത്തരത്തിൽ ജീവന് ഭീഷണിയാകുന്ന രീതിയിൽ അസുഖം മാറുകയും ചെയ്യും. പിന്നീട് ഈ ഫാറ്റി ലിവർ എങ്ങനെ തിരിച്ചറിയപ്പെടുന്നത് എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.


പലപ്പോഴും ഇതിന് കൃത്യമായ ലക്ഷണങ്ങൾ ഒന്നും തന്നെ കാണാൻ കഴിയില്ല. എന്നാൽ ചിലരിൽ ചെറിയ രീതിയിലുള്ള വയറുവേദന പ്രത്യേകിച്ച് വയറിന്റെ വലതുവശത്തായി വേദന പുകച്ചിൽ അസ്വസ്ഥത ക്ഷീണം എന്നിവയെല്ലാം തന്നെ കാണാറുണ്ട്. എന്നാൽ ഒട്ടുമിക്ക ആളുകൾക്കും മറ്റു പല കാരണങ്ങളാൽ സ്കാൻ ചെയ്യുമ്പോഴാണ് ഇത്തരം പ്രശ്നങ്ങൾ കണ്ടെത്തുന്നതും. പലപ്പോഴും ഒരു വയറുവേദന വന്നു കഴിഞ്ഞാൽ മൂത്രക്കല്ല് ആണെന്ന് കരുതി സ്കാൻ ചെയ്യുമ്പോൾ ആയിരിക്കും ഇത്തരം പ്രശ്നങ്ങൾ കാണുന്നതും. അതുകൊണ്ട് തന്നെ കരളിൽ ചെറിയ രീതിയിൽ കൊഴുപ്പ് അടിയുന്നുണ്ടെന്നും ഭക്ഷണത്തിൽ വളരെയധികം ശ്രദ്ധിക്കണം.

എന്നും വ്യായാമം ചെയ്യണമെന്ന് ഡോക്ടർ പറയുന്നതനുസരിച്ച് കുറച്ചു കാലം ഈ കാര്യങ്ങൾ ശ്രദ്ധിച്ചു ജീവിക്കാറുണ്ട്. എന്നാൽ പ്രത്യേകിച്ച് ബുദ്ധിമുട്ട് ഇല്ലാത്തതു കൊണ്ട് തന്നെ പതിയെ ഇത്തരം കാര്യങ്ങൾ മറക്കുകയാണ് പതിവ്. എന്നാൽ പിന്നീട് വർഷങ്ങൾക്ക് ശേഷം മറ്റു പലതരത്തിലുള്ള ലക്ഷണങ്ങൾ ഉണ്ടാകുമ്പോൾ അതല്ലെങ്കിൽ വയറുവേദന അല്ലെങ്കിൽ ക്ഷീണം എന്നിവ കണ്ടു കഴിയുമ്പോൾ ഇത് ലിവർ സിറോസിസ് എന്നാ അപകടകരമായ അവസ്ഥയിലേക്ക് എത്താൻ സാധ്യത കൂടുതലാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : beauty life with sabeena

Leave a Reply

Your email address will not be published. Required fields are marked *