ഈ പ്രപഞ്ചത്തിന്റെ മുഴുവൻ നാഥനാണ് മഹാദേവൻ. സകല ഗ്രഹങ്ങളുടെയും സകല നക്ഷത്രങ്ങളുടെ ഈ ജഗത്തിന്റെയും സകല ചരാചരങ്ങളുടെയും നാഥനാണ് മഹാദേവൻ. മഹാദേവനെ മനസ്സിൽ ധ്യാനിച്ച് പ്രാർത്ഥിച്ചാൽ മഹാദേവന്റെ അനുഗ്രഹം വാങ്ങിയെടുതാൽ പിന്നെ ഈ ഭൂമിയിൽ നേടാൻ കഴിയാത്തതായി അല്ലെങ്കിൽ അപ്രാപ്യമായ ഒന്നും തന്നെ ഇല്ല എന്ന് വേണം പറയാൻ.
ഭഗവാനെ പ്രീതിപ്പെടുത്തിയാൽ അത് മാത്രം മതി ഈ ജന്മം മുഴുവൻ സഫലമാകാൻ. ശിവ ഭഗവാനെ ആരാധിക്കാൻ ഏറ്റവും പ്രധാനപ്പെട്ട 8 വ്രതങ്ങളിൽ ഏറ്റവും ശ്രേഷ്ഠമായ ഒന്നാണ് ശിവരാത്രി വൃതം എന്ന് പറയുന്നത്. നമുക്കറിയാം ശിവരാത്രി വരാൻ പോവുകയാണ്. ഫെബ്രുവരി മാസം 18ആം തീയതിയാണ് ഈ വർഷത്തെ ശിവരാത്രി വരാൻ പോകുന്നത്. ശിവരാത്രിയുമായി ബന്ധപ്പെട്ട ധാരാളമായ ഐതിഹ്യങ്ങൾ കാണാൻ കഴിയുമെങ്കിലും.
ഏറ്റവും പ്രധാനപ്പെട്ടത് ചെറിയ നാളുകൾ മുതൽ മുത്തശ്ശിമാർ പറഞ്ഞു തന്നിട്ടുള്ള പ്രധാനപ്പെട്ട ഐതീഹ്യം എന്ന് പറയുന്നത് പാലാഴിമതനവുമായി ബന്ധപ്പെട്ടതാണ്. പാലാഴിമതനം നടന്നപോൾ രൂപം കൊണ്ട കാളകുട വിഷം ലോകം അവസാനിക്കും അല്ലെങ്കിൽ ലോകം അവസാനിപ്പിക്കും എന്ന ഘട്ടത്തിൽ പരമേശ്വരൻ ആ കാളക്കൂട വിഷം പാനം ചെയ്യുകയുണ്ടായി. ഇത്തരത്തിലാണ് ഭഗവാന് നീലകണ്ഠൻ എന്ന പേര് കൂടി ലഭിച്ചത്.
അദ്ദേഹത്തിന്റെ ആരോഗ്യത്തിനും അദ്ദേഹത്തിന്റെ ജീവനും വേണ്ടി ദേവി ഉപവാസം എടുക്കുകയുണ്ടായി. ഇത്തരത്തിൽ ഉപവാസം ഇരുന്ന ആ രാത്രിയാണ് ശിവരാത്രി എന്ന് പറയുന്നത്. ഇത് എടുക്കുന്നവർ ചെയേണ്ട ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : Infinite Stories