ശരീരത്തിലെ ഒട്ടുമിക്ക ആരോഗ്യ പ്രശ്നങ്ങളും വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ പങ്കുവയ്ക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ ശരീരത്തിൽ ഒട്ടുമിക്ക പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത്. ഒരുവിധം എല്ലാവരുടെ വീട്ടിലും കാണാവുന്ന ഒന്നാണ് കറ്റാർവാഴ. ഗാർഡൻ മനോഹരമായി ഇരിക്കാനാണ് പലരും കറ്റാർവാഴ വീട്ടിൽ വളർത്തുന്നത്. എന്നാൽ ഇതിന് മറ്റു പലതരത്തിലുള്ള ഗുണങ്ങളും ഉണ്ടെന്ന് ഈ അടുത്തകാലത്താണ് പലരും അറിഞ്ഞു വന്നത്. എല്ലാവരും കറ്റാർവാഴയുടെ ആരോഗ്യഗുണങ്ങളെ പറ്റി അറിഞ്ഞിരിക്കേണ്ടതാണ്.
കറ്റാർവാഴ ജെല്ല് ദിവസവും ഉപയോഗിച്ച ലഭിക്കുന്ന ആരോഗ്യപരവും സൗന്ദര്യ പരവുമായ ഗുണങ്ങൾ എന്തെല്ലാമാണ് തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ പങ്കുവെക്കുന്നത്. വളരെയധികം ഔഷധ ഗുണങ്ങളുള്ള ചെടി ആണ് കറ്റാർവാഴ ജെൽ. ആയുർവേദത്തിലും ഹോമിയോപ്പതിയിലും കറ്റാർവാഴ ഔഷധമായി ഉപയോഗിക്കുന്നുണ്ട്. ഇതിന്റെ ഇലകളിൽ നിറഞ്ഞിരിക്കുന്ന ജെലിൽ മുക്ക പൊളി സക്കാരെടുക്കൾ അടങ്ങിയിട്ടുണ്ട്. കൂടാതെ ഇതിൽ ധാരാളം വിറ്റാമിനുകൾ അമിനോ ആസിഡുകൾ ഇരുമ്പ് മാങ്കനീസ് കാൽസ്യം സിങ്ക് എന്നിവയും മടങ്ങിയിട്ടുണ്ട്. വിപണിയിൽ ഇന്ന് ലഭ്യമായിട്ടുള്ള മിക്ക ക്ളെൻസറുകളുടെയും മൊയ്സ്ചരൈസുകളുടെയും മറ്റ് ക്രീമുകളുടെയും പ്രധാനഘടകമാണ് കറ്റാർവാഴ.
ആന്റി ഓക്സിഡന്റ് കൂടിയാണ് ഇത്. രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും പൂപ്പൽ ബാക്റ്റീരിയ എന്നിവ ചെറുക്കാനും ഇതിൽ കഴിവുണ്ട്. മുഖത്തെ കറുത്ത പാടുകൾ മാറ്റിയെടുക്കാൻ ഏറ്റവും നല്ല ഒന്നാണ് കറ്റാർവാഴയുടെ ജെൽ. അൽപ്പം കറ്റാർവാഴ ജെല്ലി തുളസിയില നീര് പുതിനയുടെ നീര് എന്നിവ ഓരോ ടീസ്പൂൺ വെച്ച് എടുക്കുക. മൂന്നും യോജിപ്പിച്ച ശേഷം 15 മിനിറ്റ് സമയത്തേക്ക് മുഖത്തെ തേച്ചുപിടിപ്പിക്കുക. അതുപോലെതന്നെ പാട് നീക്കിയ പാല് തടവി 5 മിനിറ്റ്ന് ശേഷം വെള്ളത്തിൽ കഴുകിയെടുക്കാം. ആഴ്ചയിൽ രണ്ടു പ്രാവശ്യം വീതം ഈ രീതിയിൽ ചെയ്തു കഴിഞ്ഞാൽ മുഖത്തുള്ള കറുത്ത പാടുകൾ പൂർണമായി മാറ്റിയെടുക്കാൻ സഹായിക്കുന്നതാണ്.
വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ ചെയ്യാവുന്ന ഒരു വിദ്യയാണ് ഇത്. പലപ്പോഴും ഇത്തരത്തിലുള്ള പല പ്രശ്നങ്ങളും മാറ്റിയെടുക്കാൻ ക്രീമുകൾ വാങ്ങി ഉപയോഗിക്കുകയാണ് പതിവ്. എളുപ്പത്തിൽ വീട്ടിൽ തന്നെ ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. അതുപോലെതന്നെ കൺതടങ്ങളിലുള്ള കറുപ്പ് മാറ്റിയെടുക്കാൻ കറ്റാർവാഴ ജെൽ കൺപോളകളിലും കൺതടത്തിലും വയ്ക്കുക. കറ്റാർവാഴ നീര് തൈര് മുൾട്ടാണി മിട്ടി എന്നിവ തുല്യ അളവിൽ യോജിപ്പിച്ച് തലയിൽ പുരട്ടി 30 മിനിറ്റ് കഴിഞ്ഞ് കഴുകി കളയുന്നത് മുടിയുടെ തിളക്കം വർദ്ധിപ്പിക്കാൻ സഹായിക്കുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Kairali Health