ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് എല്ലാവർക്കും വളരെ ഒരു ഉപകാരപ്പെടുന്ന ഒരു ടിപ്പു ആണ്. എല്ലാവരുടെ വീട്ടിലും കാണാവുന്ന ഒന്നാണ് ദോശക്കല്ല്. സാധാരണ നോൺ സ്റ്റിക് പാത്രങ്ങളിൽ ദോശ ചുടുന്നതിനേക്കാൾ ദോശക്കലിൽ ദോശ ചുട്ട് കഴിക്കാനാണ് എല്ലാവർക്കും ഇഷ്ടം. എന്നാൽ ഇത് അധികം എടുക്കാത്തത് മൂലം തുരുമ്പിച്ചു പോകാറുണ്ട്. അതുപോലെതന്നെ ഒട്ടിപ്പിടിക്കാറുണ്ട്. ഇത് വളരെ പെട്ടെന്ന് തന്നെ മയക്കി എടുക്കാനും അതുപോലെതന്നെ പെറുക്കിയെടുക്കാനും സാധിക്കുന്നതാണ്.
അതിനു സഹായിച്ച ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. അതുപോലെ സാധാരണ അപ്പം ഉണ്ടാക്കാനായി അരി തലേദിവസം കുതിർത്തിയെടുക്കണം. എന്നാൽ ഇത് മറന്നാലും ഇനി അര മണിക്കൂർ കൊണ്ട് തന്നെ കുക്കർ ഉണ്ടെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ നല്ല ടേസ്റ്റി ആയിട്ടുള്ള അപ്പം ഉണ്ടാക്കാൻ സാധിക്കുന്നതാണ്. ഇത് ഇല്ലാതിരിക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളും താഴെ പറയുന്നുണ്ട്.
കുറേക്കാലമായി ദോശക്കല്ല് എടുത്തിട്ട്. അത്യാവശ്യം തുരുമ്പ് അഴുക്ക് എന്നിവയെല്ലാം ഉണ്ട്. ഇത് പെട്ടെന്ന് ദോശ ചുട്ടാൽ അടിയിൽ പിടിക്കാറുണ്ട്. ഇത്തരം പ്രശ്നങ്ങൾ എടുക്കാൻ ദോശക്കല്ല് നന്നായി കഴുകിയ ശേഷം നന്നായി ചൂടാക്കി എടുക്കുക. പിന്നീട് ഇതിലേക്ക് പൊടിയുപ്പ് ഇട്ടുകൊടുക്കുക. പിന്നീട് ഒരു ചെറുനാരങ്ങ പകുതി ഉപയോഗിച്ച് നന്നായി ഉരച്ചു കൊടുക്കുക.
ഇത് എല്ലാ ഭാഗത്തും സ്പ്രെഡ് ആകുന്ന രീതിയിൽ തന്നെ ഉരച്ചു കൊടുക്കുക. പിന്നീട് ഇത് കഴുകിയശേഷം ഒരു മുട്ട പൊട്ടിച്ച് എല്ലാ ഭാഗത്തും നന്നായി ചിക്കി എടുക്കുക. ഇങ്ങനെ ചെയ്താൽ ദോശ ചുടുമ്പോൾ ഒട്ടി പിടിക്കില്ല. തുരുമ്പ് അഴുക്ക് എല്ലാം തന്നെ മാറ്റിയെടുക്കാൻ സഹായിക്കുന്ന ഒന്നാണ് ഇത്. വളരെ എളുപ്പത്തിൽ നല്ല ഒരു റിസൾട്ട് ലഭിക്കുന്നതാണ്. വളരെ എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന ഒന്നാണിത് കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Vichus Vlogs