വിശ്വസിക്കുന്ന എല്ലാവർക്കും ഈ കാര്യങ്ങളിൽ വിശ്വാസം ഉണ്ടാകും. നിലവിളക്ക് ഒരുവിധം എല്ലാവരുടെ വീട്ടിലും കാണും. ഇത് മഹാലക്ഷ്മിയായാണ് കരുതുന്നത്. മഹാലക്ഷ്മി സാന്നിധ്യം വീട്ടിൽ ഉണ്ടാകണമെന്ന് ആഗ്രഹം ഉണ്ടെങ്കിൽ നിർബന്ധമായും നിലവിളക്ക് കോളുത്തി നമ്മുടെ ഭവനങ്ങളിൽ എല്ലാം തന്നെ പ്രാർത്ഥിക്കേണ്ടത് അത്യാവശ്യമാണ്. നിലവിളക്ക് കൊളുത്തുമ്പോൾ രണ്ട് നേരം നിലവിളക്ക് കോളുത്തി പ്രാർത്ഥിക്കുന്നത് ആണ് ഏറ്റവും ഉത്തമമായ ഒരു കാര്യം. രാവിലെ ഒരു തിരി ഇട്ടും അതുപോലെതന്നെ സന്ധ്യ സമയത്ത് രണ്ട് തിരിയിട്ടും കത്തിക്കുന്നത് ആണ് ഏറ്റവും ഉത്തമമായത്.
നിലവിളക്ക് കൊളുത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെപ്പറ്റി കേട്ടിട്ടുള്ളതാണ്. പല തെറ്റായ കാര്യങ്ങളും ഇനി തിരുത്തേണ്ടതാണ്. എപ്പോഴും വിളക്ക് കൊളുത്തുന്ന സമയത്ത് ശുദ്ധിയും വൃത്തിയും ഉറപ്പ് വരുത്തിയ ശേഷമാണ് ഇത് കൊളുത്തെണ്ടത്. നിലവിളക്ക് കൊളുത്തുന്ന ആളുടെ ശുദ്ധി വൃത്തി മാത്രമല്ല. അതുപോലെതന്നെ വിളക്കിന്റെ ശുദ്ധിയും വൃത്തിയും ഉറപ്പ് വരുത്തേണ്ടതാണ്. അതുകൊണ്ടാണ് മുൻകാലങ്ങളിൽ പറയുന്നത് യാതൊരു കാരണവശാലും ഒഴിച്ച എണ്ണ തന്നെ വീണ്ടും ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കുക.
അതുപോലെ തന്നെ വിളക്ക് കഴുകാതെ ദിവസവും കത്തിക്കരുത്. ഇതിനായി പ്രത്യേകം തുണി വെച്ച് കഴുകി തുടച്ച് വൃത്തിയാക്കി വേണം ദിവസവും നിലവിളക്ക് കൊളുതാൻ. ഇത്തരത്തിൽ വിളക്കിനൊപ്പം ഒരു കിണ്ടിയിൽ ശുദ്ധമായ ജലവും ഒരു തുളസി കതിരും നുള്ളിയിട്ട് ഭഗവാനെ പ്രാർത്ഥിക്കുകയാണ് എങ്കിൽ നിങ്ങൾ ആഗ്രഹിക്കുന്ന കാര്യങ്ങൾ അതുപോലെതന്നെ ജീവിതത്തിലെ ഇതുവരെയുള്ള ദുരന്തങ്ങളിൽ നിന്നും മാറ്റം ലഭിക്കുന്നതാണ്.
അതുപോലെതന്നെ സന്തോഷവും സമൃദ്ധിയു ഐശ്വര്യവും എല്ലാം തന്നെ വന്നു ചേരുന്നതാണ്. അതുപോലെ തന്നെ നിലവിളക്ക് കൊളുത്തുന്ന വ്യക്തിയുടെ മനസ്സിന്റെ ആത്മാർത്ഥതയും പ്രാർത്ഥനയുടെ ആഴവും എല്ലാം തന്നെ വളരെയധികം പ്രാർത്ഥനയുടെ ഫലത്തെ സ്വാധീനിക്കുന്ന ഒന്നാണ്. അതുകൊണ്ടുതന്നെ ഇത്തരം കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടത് അനിവാര്യമാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Infinite Stories